
ദോഹ: പല തരം ഫ്ളേവറുകളില്‍ ഐസ്ക്രീം നുണയാനും സംഗീതം നുകരാനും വരയാസ്വദിക്കാനും അവസരമൊരുക്കിയ ഐസ്ക്രീം മേളയ്ക്ക് ഇന്ന് സമാപനം. സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചതിനാല്‍ ഒരു പക്ഷെ മേള നീട്ടിയേക്കാമെന്ന് സംഘാടകര്‍ സൂചിപ്പിച്ചതായി ഐ ലൗവ് ഖത്തര്‍ റിപ്പോര്‍ട്ട് ചെയ്തു. ദോഹയിലാദ്യമായി മുശൈരിബ് ഡൗണ്ടൗണില് സംഘടിപ്പിക്കപ്പെട്ട അല്സിക്ക ഐസ്ക്രീം ഗോര്‍മെറ്റ് സ്ട്രീറ്റ് ആണ് ഇന്ന് രാത്രി 11 മണിയോടെ അവസാനിക്കുക. വൈകീട്ട് 4 മുതലാണ് തുടക്കമാവുക. മുശൈരിബ് ഡൗണ്‍ ടൗണിലെ സിക്കത്ത് വാദി മുശൈരിബിലാണ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഹരം പകരുന്ന മേള അരങ്ങേറുന്നത്. സംഗീത വിരുന്നും 17 ഖത്തരി-വിദേശി കലാകാരന്മാരുടെ ചിത്ര പ്രദര്‍ശനവും ലൈവ് ചിത്രരചനയുമെല്ലാം മേളയുടെ ഭാഗമാണ്. ചിത്രപ്രദര്‍ശനം നാലു മുതല്‍ 9 വരെയായിരിക്കും. അല്ഹോഷ് ഗാലറിയുടേയും സീഷോര്‍ ഗ്രൂപ്പിന്റെയും സഹകരണത്തോടെയാണ് ചിത്ര പ്രദര്‍ശനം നടക്കുന്നത്.
ട്രാമില്‍ കാഴ്ചകളാസ്വദിക്കാം

ട്രാമില്‍ സഞ്ചരിച്ച് കാഴ്ചകളാസ്വദിക്കാനുള്ള അവസരവും സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നുണ്ട്. കോവിഡ് സുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് മേളയ്ക്ക് എത്തേണ്ടത്.
കോവിഡ് പ്രതിസന്ധിക്ക് ശേഷം സജീവമാവുന്ന ദോഹയ്ക്ക് പുതിയൊരു അനുഭവം തന്നെ പകര്ന്നുനല്കുകയാണ് ഈ മേളയും ഡൗണ്‍ ടൗണിലെ കാഴ്ചകളും.
വീഡിയോ കാണാം:
മുശൈരിബ് ഡൗണ്ടൗണിലെ വൈകൂന്നേരക്കാഴ്ചകള്