in

ഫിഫ റാങ്കിങില്‍ ഖത്തര്‍ 55-ാം സ്ഥാനം നിലനിര്‍ത്തി, ഗള്‍ഫില്‍ ഒന്നാമത്‌

Image processed by CodeCarvings Piczard ### FREE Community Edition ### on 2018-06-15 16:24:27Z | |

ദോഹ: ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങില്‍ ഖത്തറിന്റെ റാങ്കിങില്‍ മാറ്റമില്ല. കഴിഞ്ഞ റാങ്കിങിലെ 55-ാം സ്ഥാനം ഖത്തര്‍ നിലനിര്‍ത്തി. ഗള്‍ഫ് മേഖലയില്‍ ഒന്നാമതും ഏഷ്യയില്‍ അഞ്ചാം സ്ഥാനത്തുമാണ് ഖത്തര്‍. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞ മാസങ്ങളില്‍ ഫുട്‌ബോള്‍ മത്സരങ്ങളൊന്നും നടന്നിരുന്നില്ല. അതുകൊണ്ടുതന്നെ റാങ്കിങില്‍ ഒരുവ്യത്യാസവുമുണ്ടായിട്ടില്ല.
ഫിഫ കഴിഞ്ഞദിവസം പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം 1396 പോയിന്റുകളാണ് ഖത്തറിനുള്ളത്. ഏഷ്യയില്‍ ജപ്പാന്‍, ഇറാന്‍, ദക്ഷിണകൊറിയ, ഓസ്‌ട്രേലിയ രാജ്യങ്ങളാണ് ഖത്തറിനു മുന്നിലുള്ളത്. കഴിഞ്ഞവര്‍ഷത്തെ ഏഷ്യന്‍ കപ്പിലെ കിരീടനേട്ടത്തിനു പുറമെ 2022 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മികച്ച പ്രകടനവും ഗള്‍ഫ് കപ്പില്‍ സെമി വരെയെത്തിയ പ്രകടനവുമാണ് റാങ്കിങില്‍ നേരത്തെ 55-ാം സ്ഥാനത്തേക്കെത്താന്‍ ഖത്തറിന് സഹായകമായിരുന്നത്. ഏഷ്യന്‍ കപ്പിനു മുന്‍പ് റാങ്കിങില്‍ 93-ാം സ്ഥാനത്തായിരുന്നു. ഗള്‍ഫ് മേഖലയിലും ഏഷ്യന്‍ മേഖലയിലെ അറബ് രാജ്യങ്ങളിലും ഒന്നാംസ്ഥാനത്താണ് ഖത്തര്‍. സഊദി അറേബ്യ(67), ഇറാഖ്(70), യുഎഇ(71), സിറിയ(79), ഒമാന്‍(82), ലബനാന്‍(89), ജോര്‍ദാന്‍(97), ബഹ്‌റൈന്‍(99), ഫലസ്തീന്‍(103), രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. അറബ് രാജ്യങ്ങളില്‍ 27-ാം സ്ഥാനത്തുള്ള ടുണീഷ്യയാണ് ഒന്നാമത്. അള്‍ജീരിയ(35), മൊറോക്കോ(43), ഈജിപ്ത്(51) രാജ്യങ്ങള്‍ക്കു പിന്നിലാണ് ഖത്തര്‍. ജപ്പാനാണ് ഏഷ്യയില്‍ ഒന്നാമത്. 28-ാമതാണ് ജപ്പാന്‍. 33-ാമതാണ് ഇറാന്‍. ദക്ഷിണ കൊറിയ 40-ാമത്. ഓസ്‌ട്രേലിയ 42-ാമത്. 108-ാം സ്ഥാനത്താണ് ഇന്ത്യ. ബെല്‍ജിയം ഒന്നാം സ്ഥാനത്ത് തുടരുന്നു. ഫ്രാന്‍സ്, ബ്രസീല്‍ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇംഗ്ലണ്ട് നാലാമത്. ഉറുഗ്വെയ് അഞ്ചാമത്. ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, സ്‌പെയിന്‍, അര്‍ജന്റീന, കൊളംബിയ രാജ്യങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 ജൂണ്‍ 12) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഗള്‍ഫ് പ്രതിസന്ധി: ഖത്തറിന്റെ പരമാധികാരം ദുര്‍ബലപ്പെടുത്തില്ലെന്ന് അല്‍ഷാഫി