- കൂടുതല്‍ സമ്മാനങ്ങള്‍ നേടിയ വിദ്യാലയമായി എം ഇ എസ് ഇന്ത്യന്‍ സ്കൂള്‍
ദോഹ: ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി വനിതാ വിഭാഗമായ കെ.ഡബ്ല്യു.സി.സി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച തീമാറ്റിക്ക് മാപ്പിളപ്പാട്ട് മത്സരമായ ‘ഇശല്‍ വര്‍ണ്ണങ്ങള്‍’ വിജയികളെ പ്രഖ്യാപിച്ചു. വിദ്യാര്‍ഥികളില്‍ നിന്ന് നിശ്ചിത സമയത്തിലൊതുങ്ങുന്ന വീഡിയോ ക്ലിപ്പുകള്‍ ക്ഷണിച്ചു കൊണ്ട് രണ്ട് റൗണ്ട് ഓണ്‍ലൈന്‍ മത്സരമാണ് സംഘടിപ്പിച്ചത്. എഴുപതിലധികം പ്രതിഭകള്‍ മാറ്റുരച്ച മത്സരം മാപ്പിള പാട്ട് രംഗത്തെ വിദഗ്ധര്‍ വിധി നിര്‍ണയം നടത്തി.
സീനിയര്‍ വിഭാഗത്തില്‍ ആയിദ അബ്ദുള്‍ഖാദര്‍ ഒന്നാം സ്ഥാനം നേടി. ശൈഖ ഖാലിദ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്. മൂന്നാം സ്ഥാനം ഷിസ ആഷിഖ് നേടി. മൂവരും എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളാണ്. എം ഇ എസ്സ് വിദ്യാര്‍ത്ഥികളായ
റിസ റിസ്വിന്‍, ഷബീബ ഹമീദ്, മെഹ്റിന് അബ്ദുല്‍ റഫീഖ് എന്നിവര്‍ പ്രോത്സാഹന സമ്മാനം നേടി.
ജൂനിയര്‍ വിഭാഗത്തില്‍ ആയിഷ ഫാത്തിമ ഒന്നാം സമ്മാനവും ഫാത്തിമ അഫ്ര രണ്ടാം സ്ഥാനവും നേടി. ഇരുവരും എം.ഇ.എസ് വിദ്യാര്‍ത്ഥിനികളാണ്. ജാമിയ സലഫിയ ഇംഗ്ലീഷ് സ്കൂള്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി അംന ഫാത്തിമക്കാണ് മൂന്നാം സ്ഥാനം. എംഇഎസ് സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഹന ഇസ്മായില്‍, മുഹമ്മദ് റഹാന് ഷംസുദ്ദീന്,
ആമീ ആന്‍ ജിജീ എന്നിവര്‍ പ്രോത്സാഹന സമ്മാനങ്ങള്‍ക്കര്‍ഹരായി. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ നേടിയ വിദ്യാലയമായി എം ഇ എസ് ഇന്ത്യന്‍ സ്കൂള്‍ മാറി. മത്സരത്തില്‍ വിജയികളായവരെയും പങ്കെടുത്തവരെയും കെ ഡബ്ല്യു സി സി അഭിനന്ദിച്ചു.