ദോഹ: ഖത്തര്‍ കെ.എം.സി.സി കായിക വിഭാഗം ലോക കപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വീകരണവും ആദരവും നല്‍കി. കമാല്‍ വരദൂര്‍ ചന്ദ്രിക, സോമനാഥ് ബോസ്സ്, ബര്‍തമാന്‍ വെസ്റ്റ് ബംഗാള്‍, കാശിനാദ് ദൈനിക് ആസാം, അശ്വിന്‍ മുംബൈ, പി.സി. സൈഫുദ്ധീന്‍ മീഡിയവണ്‍, ഹരി മീഡിയ വണ്‍, ഇര്‍ഷാദ് മീഡിയ വണ്‍, ജമാല്‍ കൈരളി, മനു കൈരളി, നിസാര്‍ മാധ്യമം, ബൈജു കൊടുവള്ളി മാധ്യമം, നിഖില്‍ മലയാളമനോരമ, ദാവൂദ് മലയാളമനോരമ, രഞ്ജു മത്തായി 24ന്യൂസ്, ജയേഷ് പൂക്കോട്ടൂര്‍ മാതൃഭൂമി, സിറാജ് മാതൃഭൂമി, സഹല്‍ ഏഷ്യാനെറ്റ്, അക്ഷയ് ഏഷ്യാനെറ്റ്, നിഖില്‍ ജനം ടിവി, രഞ്ജിത്ത് ദേശാഭിമാനി, വിനോദ് ജന്മഭൂമി, രാജേഷ് മെട്രോ വാര്‍ത്ത, സുദീപ് മംഗളം, ഷിഹാസ് മാതൃഭൂമി ക്ലബ് എഫ്. എം എന്നിവര്‍ക്കായിരുന്നു ആദരം നല്‍കിയത്. തുമാമ ഖത്തര്‍ കെഎംസിസി ഹാളില്‍ നടന്ന നടന്ന ചടങ്ങ് സംസ്ഥാന പ്രസിഡന്റ് എസ്. എ. എം ബഷീര്‍ ഉത്ഘാടനം ചെയ്തു. ടി.വി ഇബ്രാഹിം എം.എല്‍.എ മുഖ്യാതിഥിയായി. ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മലപ്പുറം ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് പി. ഷംസുദ്ദീന്‍, ഐ.എം.എഫ് പ്രസിഡന്റ് ഓമനക്കുട്ടന്‍, നിഖില്‍, ജമാല്‍, സിറാജ്, അശ്വിന്‍, കാശിനാദ് ആസാം, സോമനാഥ് സംസാരിച്ചു. സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട് അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് വിംഗ് ഭാരവാഹികളായ അബ്ദുല്‍ അസീസ് എടച്ചേരി, താഹിര്‍ പട്ടാര, മുനീര്‍ പയന്തോങ്, സംസ്ഥാന കെഎംസിസി ഭാരവാഹികളായ അബ്ദുല്‍ അസീസ് നരിക്കുനി, മുസ്തഫ ഹാജി നേതൃത്വം നല്‍കി. മൂസ താനൂര്‍ അവതാരകനായി. അഹ്‌മദ് നിയാസ് മൂര്‍ക്കനാട് സ്വാഗതവും റാഷിദ് പെരിന്തല്‍മണ്ണ നന്ദിയും പറഞ്ഞു.
in QATAR NEWS
ഖത്തര്‍ കെഎംസിസി കായിക വിഭാഗം ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു
