ദോഹ: മലബാറിന്റെ കലാസാംസ്കാരിക രംഗത്ത് ‘കോഴിക്കോടൻ’ തനിമ കാത്തുസൂക്ഷിച്ച് നിറഞ്ഞു നിന്ന പ്രശസ്ത ചലച്ചിത്രതാരം മാമുക്കോയയുടെ വിയോഗത്തിൽ ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചിച്ചു.
2008 കേരള സംസ്ഥാന സർക്കാരിന്റെ “പ്രഥമ” ഹാസ്യ നടനുള്ള പുരസ്കാരം ലഭിച്ചപ്പോൾ “ഞാൻ ഗൗരവത്തിലാണ് ചെയ്യുന്നത് , കാണികൾ അതിൽ ഹാസ്യം കാണുന്നുവെന്നു മാത്രം’’ എന്ന് തൻറെ ഹാസ്യ അഭിനയത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകൾ പ്രസക്തമാണ്.
ഒരു കാലഘട്ടത്തിലെ മലബാറിന്റെ സാഹിത്യ, രാഷ്ട്രീയ, സാംസ്കാരിക ജീവിതം അനുഭവിച്ചറിഞ്ഞ അറിവിന്റെ ആഴം കൂടിയായിരുന്നു അദ്ദേഹം. കെ എം.സി. സി അനുശോചന സന്ദേശത്തിൽ വിശദീകരിച്ചു.