
ദോഹ: കൊറോണ വൈറസ്(കോവിഡ്-19) മഹാമാരിയുടെ പശ്ചാത്തലത്തില്‍ മാതൃകയായി ഖത്തര്‍ കെ.എം.സി.സിയുടെ രക്തദാനം. കോവിഡ് വ്യാപനം തടയുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച മുന്‍കരുതല്‍ നടപടികള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് കെ.എം.സി.സി രക്തദാനം സംഘടിപ്പിച്ചത്. ഹമദ് രക്തദാന കേന്ദ്രത്തിന്റെ ആവശ്യപ്രകാരമായിരുന്നു കെ.എം.സി.സി സംസ്ഥാന കമ്മിറ്റി
രണ്ടാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. കോവിഡുമായി ബന്ധപ്പെട്ട് അധികൃതര്‍ നല്കിയ സുരക്ഷാ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരുന്നു രക്തദാനം. സാമുഹ്യ അകലം പാലിച്ചു കൊണ്ട് അംഗങ്ങള്‍ ഒറ്റക്കൊറ്റക്കായെത്തിയാണ് രക്തം ദാനം ചെയ്തത്.
ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ച കെ.എം.സി.സിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ഹമദ് മെഡിക്കല്‍ കോര്പ്പറേഷന് രക്തദാന കേന്ദ്രത്തിലെ ജീവനക്കാര്‍ക്കും സംസ്ഥാന കമ്മിറ്റി നന്ദി അറിയിച്ചു.