in

ഖത്തര്‍ കെ.എം.സി.സി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: സൂപ്പര്‍ കിങ്സ് ജേതാക്കള്‍

ദോഹ: ഖത്തര്‍ കെ.എം.സി.സി സംസ്ഥാന സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിച്ച ഒന്നാമത് അഖിലേന്ത്യാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ടീം സൂപ്പര്‍ കിങ്‌സ് ജേതാക്കളായി. കലാശപ്പോരാട്ടത്തില്‍ ടീം യൂണിക്കിനെ തുടര്‍ച്ചയായ രണ്ട് സെറ്റുകളില്‍ പരാജയപ്പെടുത്തിയാണ് കിരീടനേട്ടം. കെ.എം.സി.സി വടകര ടൗണ്‍ ടീമും ടീം മാസ്റ്റേഴ്സും മൂന്നാം സ്ഥാനം പങ്കുവെച്ചു. ഒന്നാം സ്ഥാനക്കാര്‍ക്ക് 2000 റിയാല്‍ പ്രൈസ് മണിയും ട്രോഫിയും കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്എഎം ബഷീറും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വൈസ് പ്രസിഡന്റ് ഷറഫ് പി ഹമീദും ചേര്‍ന്ന് സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്കുള്ള 1000 റിയാല്‍ പ്രൈസ് മണിയും ട്രോഫിയും കെ.എം.സി.സി സംസ്ഥാന ആക്ടിങ് സെക്രട്ടറി മുസ്തഫ എലത്തൂരും കേശവ്ദാസ് നിലമ്പുരും ചേര്‍ന്ന് നല്‍കി. എമെര്‍ജിങ് പ്ലയെര്‍ അവാര്‍ഡിന് റാദി നജീബും, ഫാഇസ് അഹ്മദും അര്‍ഹരായി. കിരീടം നേടിയ സൂപ്പര്‍കിങ്‌സിന്റെ റെഹാന്‍ അര്‍ഷാദ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയും ബിര്‍ള സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയുമാണ്.
അര്‍ജുന്‍ ഷൈന്‍ തിരുവനന്തപുരം സ്വദേശിയും എംഇഎസ് സ്‌കൂള്‍ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയുമാണ്. റണ്ണര്‍അപ്പ് ആയ ടീം യൂണിക്കില്‍ മിഥുന്‍ ജോസും, അജു ഇമ്മനുവലുമാണ് കളിച്ചത്. ഒക്ടോബര്‍ 29, 30 തിയ്യതികളിലായി അല്‍വഖ്‌റ ഗ്രീന്‍ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ ഖത്തറിലെ പ്രമുഖരായ 16 പ്രവാസി ടീമുകളാണ് പങ്കെടുത്തത്. ബാഡ്മിന്റണ്‍ അസോസിയേഷനിലെ പ്രമുഖരായ റഫറിമാരായിരുന്നു മത്സരങ്ങള്‍ നിയന്ത്രിച്ചത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരുന്നു സംഘാടനം. സമാപന ചടങ്ങില്‍ കെ.എം.സി.സി സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് വാഴക്കാട് അധ്യക്ഷത വഹിച്ചു. എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് വിംഗ് കണ്‍വീനര്‍ ഇബ്രാഹിം പരിയാരം, ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് പവന്‍ കുമാര്‍, ഡോം ഖത്തര്‍ പ്രസിഡന്റ് വി.സി മഷ്ഹൂദ് എന്നിവര്‍ സംസാരിച്ചു. കെഎംസിസി സ്‌പോര്‍ട്‌സ് വിംഗ് ഭാരവാഹികളായ അബ്ദുല്‍ അസീസ് എടച്ചേരി, സിദ്ദീഖ് പറമ്പന്‍, അജ്മല്‍ തെങ്ങലക്കണ്ടി, നൗഫല്‍ സി.കെ, മുജീബ് കോയിശ്ശേരി, മുഹമ്മദ് ബായാര്‍, ഷൗക്കത്ത് എലത്തൂര്‍, സമീര്‍ പട്ടാമ്പി, നിയാസ് മൂര്‍ക്കനാട്, റസീല്‍ പെരിന്തല്‍മണ്ണ, റാഷിദ് പെരിന്തല്‍മണ്ണ, ജൂറൈജ് വാഴക്കാട്, നൗഫല്‍ പുല്ലൂക്കര എന്നിവര്‍ നേതൃത്വം നല്‍കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഉപരോധത്തിന്റെ പ്രത്യാഘാതം: യുഎന്‍
വിദഗ്ദ്ധയുടെ ഖത്തര്‍ സന്ദര്‍ശനം ഇന്ന് മുതല്‍

ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 164 പേര്‍ക്ക് മാത്രം