in

ഖത്തര്‍ കെഎംസിസി ചാര്‍ട്ടേഡ് വിമാനം 245 പ്രവാസികളുമായി കൊച്ചിയിലെത്തി

ദോഹ: കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ചാര്‍ട്ടേഡ് വിമാനം 251 പ്രവാസികളുമായി കൊച്ചിയിലെത്തി. ഖത്തര്‍ എയര്‍വേയ്‌സിന്റെ ഡ്രീം ലൈനര്‍ വിമാനം ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം ആറിനായിരുന്നു ദോഹയില്‍ നിന്ന് പുറപ്പെട്ടത്. അര്‍ധരാത്രിയോടെ കൊച്ചിയിലെത്തി.
ഗര്‍ഭിണികള്‍, കുട്ടികള്‍, സന്ദര്‍ശക വീസയിലെത്തിയശേഷം വിസ കാലാവധി കഴിഞ്ഞവര്‍, ജോലി നഷ്ടപ്പെട്ടവര്‍, രോഗികള്‍, അടിയന്തരമായി നാട്ടിലേക്ക് പോകുന്നവര്‍ എന്നിവരെയാണ് യാത്രക്കായി തെരഞ്ഞെടുത്തത്. 1,300 റിയാലായിരുന്നു ടിക്കറ്റ് നിരക്ക്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് സൗജന്യമായി ടിക്കറ്റും ടിക്കറ്റില്‍ നിരക്കിളവും നല്‍കിയിരുന്നു. കെഎംസിസിയുടെ ദോഹ -കണ്ണൂര്‍ ഇന്‍ഡിഗോ വിമാനവും 5 കുട്ടികള്‍ ഉള്‍പ്പെടെ 176 പ്രവാസികളുമായി ഇന്നലെ കണ്ണൂരിലെത്തി. കോവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ ഖത്തറില്‍ നിന്നും തിരികെ പോകാന്‍ ആഗ്രഹിക്കുന്ന പ്രവാസി മലയാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കെഎംസിസിയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇതിനോടകം 28 ഓളം ചാര്‍ട്ടേഡ് വിമാനങ്ങള്‍ കേരളത്തിലെ നാലു വിമാനത്താവളങ്ങളിലേക്കുമായി സര്‍വീസ് നടത്തിക്കഴിഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

‘ഡ്രീം കേരള’ പദ്ധതി; ആശയങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം

ഖത്തറില്‍ രണ്ടു കോവിഡ് മരണം കൂടി, പുതിയ രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു