ദോഹ: അൽഖോർ, ദഖീറ കടലിലെ അടിയൊഴുക്കിൽ പെട്ട രണ്ടു കുട്ടികളുടെ ജീവൻ സാഹസികമായി രക്ഷപ്പെടുത്തിയ മലപ്പുറം ഏറനാട് കുനിയിൽ സ്വദേശി കെ.ഇ അഷ്റഫിനെ ഖത്തർ കെഎംസിസി സംസ്ഥാന കമ്മിറ്റി ആദരിച്ചു.
സംസ്ഥാന കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ഖത്തർ കെ എം സി സി പ്രസിഡണ്ട് എസ് എം ബഷീർ സ്നേഹോപഹാരം കൈമാറി.
കെ പി മുഹമ്മദലി, റഹീസ് പെരുമ്പ, ഒ എ കരീം,കോയ കൊണ്ടോട്ടി,ഫൈസൽ അരോമ തുടങ്ങിയവർ സംബന്ധിച്ചു.
in QATAR NEWS
അഷ്റഫിന് ഖത്തർ കെ എം സി സി ആദരം
