in

ഖത്തര്‍ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ചാര്‍ട്ടേഡ് വിമാനം കണ്ണൂരിലേക്ക് പറന്നു

ദോഹ: ഖത്തറില്‍ നിന്നുള്ള നാദാപുരം മണ്ഡലത്തിലെ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ ഖത്തര്‍ കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി ചാര്‍ട്ടര്‍ ചെയ്ത വിമാനം കണ്ണൂരിലേക്ക് പറന്നു. ഇന്നലെ രാത്രി 8.55ഓടെയാണ് ഇന്‍ഡിഗോ വിമാനം ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും ഉയര്‍ന്ന് പൊങ്ങിയത്. 172 യാത്രക്കാരാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചത്. ഗര്‍ഭിണികള്‍, ജോലിനഷ്ടപ്പെട്ടവര്‍, സന്ദര്‍ശന വിസയിലെത്തി പ്രയാസത്തിലായവര്‍ എന്നിവര്‍ക്കായിരുന്നു യാത്ര ചെയ്യാന്‍ മുന്‍ഗണന. കുട്ടികള്‍ ഉള്‍പ്പെടെയുള്ള 172 യാത്രക്കാര്‍ക്കും പിപിഇ കിറ്റും ഭക്ഷണപ്പൊതിയും വെള്ളവും നല്‍കിയാണ് മണ്ഡലം കമ്മിറ്റി യാത്രയാക്കിയത്. മണ്ഡലം കെഎംസിസി ഭാരവാഹികളും പ്രവര്‍ത്തകരും വളര്‍ണ്ടിയര്‍മാരും യാത്രയയപ്പില്‍ പങ്കെടുത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

വന്ദേഭാരത് മിഷന്‍: 183 പേര്‍ കൂടി ഇന്ത്യയിലേക്ക് മടങ്ങി

രാജ്യത്തേക്ക് മടങ്ങിയെത്തുന്നവര്‍ക്ക് 14 ദിവസം നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍