in

ഖത്തർ കെ.എം.സി.സി പാലക്കാട് റിവൈവ് ’23 ആകർഷകമായി

റിവൈവ് 23 ചടങ്ങിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്‌ സംസാരിക്കുന്നു

ദോഹ: ഉത്തരവാദിത്ത രാഷ്ട്രീയത്തിന്റെ പ്രാധാന്യം മുന്നോട്ടുവെച്ച് ഖത്തർ കെഎംസിസി പാലക്കാട് ജില്ലാ കമ്മിറ്റി തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക്‌ വേണ്ടി സംഘടിപ്പിച്ച ‘റിവൈവ് ’23’ നേതൃ സംഗമം സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ആകർഷകമായി. സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീർ ഉദ്‌ഘാടനം ചെയ്‌തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്‌ വിശിഷ്ടാതിഥിയായി.

‘എഴര പതിറ്റാണ്ടിന്റെ അഭിമാനം’ എന്ന പ്രമേയത്തിൽ നടന്ന സംഘടനാ സെഷന്‌ എഴുത്തുകാരനും മുസ്ലിം ലീഗ്‌ സംസ്ഥാന സോഷ്യൽ മീഡിയ കോർഡിനേറ്ററുമായ ശരീഫ് സാഗർ നേതൃത്വം നൽകി.‌ മുസ്ലിം ലീഗിന്റെ ചരിത്രവും, വർത്തമാന കാലഘട്ടത്തിൽ പാർട്ടി മുന്നോട്ട് വെക്കുന്ന ആശയ ആദർശങ്ങളുടെ പ്രസക്തിയും, പ്രവർത്തന രംഗത്തെ വെല്ലുവിളികളും അദ്ദേഹം വിശദീകരിച്ചു.
ജില്ലാ പ്രസിഡന്റ് പിപി.ജാഫർ സാദിഖ് അധ്യക്ഷത വഹിച്ചു. കോയ കൊണ്ടോട്ടി, ഡോ.സമദ്, കെ.വി മുഹമ്മദ്, വിടിഎം സാദിഖ്, എംഎ നാസർ കൈതക്കാട്, ഖാദർ ചേലാട്ട്‌ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി അമീർ തലക്കശേരി സ്വാഗതവും ജില്ലാ ട്രഷറർ റസാഖ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു. മക്ബൂൽ തച്ചോത്ത്, സിറാജുൽ മുനീർ, എം.മൊയ്‌ദീൻകുട്ടി, ഷാജഹാൻ കെ, നസീർ പുളിക്കൽ സംസാരിച്ചു.
പി എം നാസർ ഫൈസി, എംകെ ബഷീർ, കെവി നാസർ, നാസർ പുല്ലാട്ടിൽ, സുഹൈൽ കുമ്പിടി, യൂസഫ്‌ പനംകുറ്റി, ഗഫൂർ ചല്ലിയിൽ, ഫാസിൽ പനച്ചിക്കൽ, സിദ്ദീക്ക്‌ കെപിടി, റിഷാഫ്‌, അൻഫൽ കെപിടി, അബ്ദുൾ കരീം വിപി,അനസ്‌ യാമാനി, സിദ്ധീക്ക്‌ ചല്ലിയിൽ ,സാദിക്‌ കോങ്ങാട്‌, മുബാറക്ക്‌ വിഎസ്‌, ആസിഫ്‌ കരിമ്പ, മുഹമ്മദ് ഇബ്രാഹിം, തൗഫീക്‌, ഷമീർ അബ്ദുള്ള, സുലൈമാൻ ആലത്തൂർ, അനസ്‌ കളത്തിങ്ങൽ നേതൃത്വം നൽകി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോഴിക്കോട് ജില്ലാ കെഎംസിസി ഹൈദരലി തങ്ങൾ അനുസ്മരണം നാളെ

കെ.വൈ.സി.എഫ് കോഴിക്കോട്‌ സർഗ്ഗലയം: കുറ്റ്യാടി മേഖല ഓവറോൾ ചാമ്പ്യൻമാർ