ദോഹ: ഖത്തര്‍ കെഎംസിസി പാലക്കാട് ജില്ലാ കൗണ്‍സിലേഴ്സ് മീറ്റ് സംഘടിപ്പിച്ചു. തുമാമ കെഎംസിസി ഹാളില്‍ വെച്ച് നടന്ന യോഗം സംസ്ഥാന ട്രഷറര്‍ കെപി.മുഹമ്മദലി ഉത്ഘാടനം ചെയ്തു. ജീവിതത്തിലൂടനീളം വിശ്വാസവും നിലപാടും മുറുകെ പിടിച്ച് വേണം നാം ഓരോരുത്തരും മുന്നോട്ട് പോകേണ്ടതെന്ന് അദ്ദേഹം കൗണ്‍സിലര്‍മാരെ ഉണര്‍ത്തി. ‘സംഘാടകന്റെ ചുമതലകള്‍, വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ഷഫീക് വാഫി നിലമ്പുര്‍ മുഖ്യ പ്രഭാഷണം നടത്തി. പൂര്‍വികരായ പ്രസ്ഥാന നേതാക്കളുടെ ജീവചരിത്രങ്ങള്‍ പഠിക്കാനും അവരുടെ സ്വയം ജീവിത സമര്‍പ്പണത്തിന്റെ വഴികള്‍ ഉള്‍ക്കൊള്ളാനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു. ഈയ്യിടെ നിര്യാതനായ മുസ്ലിം ലീഗിന്റെ തലമുതിര്‍ന്ന നേതാവും മുന്‍ മേപ്പയ്യൂര്‍ മണ്ഡലം എംഎല്‍എയുമായ പണാറത്ത് കുഞ്ഞുമുഹമ്മദിന്റെ വിയോഗത്തില്‍ യോഗം അനുശോചിക്കുകയും പ്രാര്‍ത്ഥന നിര്‍വഹിക്കുകയും ചെയ്തു. പട്ടാമ്പി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫിഫ ലോകകപ്പ് പ്രവചന മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം ചടങ്ങില്‍ നിര്‍വഹിച്ചു. ജില്ല മണ്ഡലം നേതാക്കളായ കെവി മുഹമ്മദ്, വിടിഎം സാദിഖ്, റസാഖ് ഒറ്റപ്പാലം, സമീര്‍ മുഹമ്മദ്, സിറാജുല്‍ മുനീര്‍, മൊയ്തീന് കുട്ടി, ഷാജഹാന്, നസീര്‍ പാലക്കാട്, സുഹൈല്‍ കുമ്പിടി, യൂസഫ് പനംകുറ്റി, അബ്ദുല്‍ കരീം വിപി, ഉമ്മര്‍ ഒറപ്പാലം, റിഷാഫ് കെ, ജലീല്‍ വളരാണി, ശിഹാബുദ്ധീന്‍ പുളിക്കല്‍, തൗഫീഖ് ചിറ്റൂര്‍ ചര്‍ച്ചയിൽ പങ്കെടുത്തു. ബനവലന്റ് ഫണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് മഖ്ബൂല്‍ തച്ചോത്ത്, മുഹമ്മദ് ജെന്സര് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി അമീര്‍ തലക്കശ്ശേരി സ്വാഗതം പറഞ്ഞു.
in QATAR NEWS
ഖത്തര്‍ കെഎംസിസി പാലക്കാട് ജില്ല കൗണ്‍സില്‍ മീറ്റ്
