ദോഹ: ഖത്തര്‍ കെ.എം.സി.സി അംഗങ്ങള്‍ക്കായി നടപ്പിലാക്കുന്ന പ്രിവിലേജ് കാര്‍ഡ് ലോഞ്ചിങ്ങ് വ്യാഴാഴ്ച. വൈകുന്നേരം ഏഴു മണിക്ക് അല്‍ അറബി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വിതരണോത്ഘാടനം നിര്‍വ്വഹിക്കും.
പ്രമുഖര്‍ സംബന്ധിക്കും. പുതിയ മെമ്പര്‍ഷിപ്പ് കാര്‍ഡിന്റെ വിതരണവും ചടങ്ങില്‍ നടക്കുമെന്ന് ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പിന്റെയും അംഗത്വ വിതരണത്തിന്റെയും ഭാഗമായി നടപ്പാക്കിയ ‘ഡിജി കെ.എം.സി.സി’ പദ്ധതിയുടെ അനുബന്ധമായാണ് അംഗങ്ങള്‍ക്ക് ലോയല്‍റ്റി കാര്‍ഡും പുതിയ മെമ്പര്‍ഷിപ്പ് കാര്‍ഡും നല്‍കുന്നതെന്ന് ഖത്തര്‍ കെ.എം.സി.സി വ്യക്തമാക്കി.
പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിയായ ലിബാന സിസ്വെയുമായി സഹകരിച്ച് ഹെല്‍ത്ത്, മോട്ടോര്‍ വാഹനം ഉള്‍പ്പെടെ എല്ലാ ഇന്‍ഷുറന്‍സ് സേവനങ്ങളിലും കെ.എം.സി.സി അംഗങ്ങള്‍ക്ക് നിശ്ചിത ശതമാനം ഇളവുകള്‍ ലഭിക്കുന്നതാണ്. പ്രവിലേജ് കാര്‍ഡ് മുഖേന വിവിധ ക്ലിനിക്കുകള്‍, ജ്വല്ലറികള്‍, റസ്റ്റോറന്റുകള്‍, ട്രാവല്‍ ഏജന്‍സികള്‍, കാര്‍ഗോ ഏജന്‍സി തുടങ്ങിയവയിലും ഇളവുണ്ടാവും. ഖത്തറിലെ വിവിധ വാണിജ്യ, ആതുരാലയ സ്ഥാപനങ്ങളാണ് ഇതുമായി സഹകരിച്ചുപ്രവര്‍ത്തിക്കുന്നത്.