in

പ്രവാസി മടക്കം: ജോലി നഷ്ടപ്പെട്ടവര്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്ന് ഖത്തര്‍ കെഎംസിസി

ദോഹ: ഇന്ത്യന്‍ എംബസി വഴി നാട്ടിലേക്കു തിരിക്കുന്ന പ്രവാസികളില്‍ ഖത്തറില്‍ ജോലി നഷ്ടപ്പെട്ടു കഷ്ടത അനുഭവിക്കുന്നവര്‍ക്കും തൊഴില്‍ അന്വേഷകരായി വന്ന് തിരികെ പോകാന്‍ സാധിക്കാതെ വിഷമം അനുഭവിക്കുന്നവര്‍ക്കും പ്രഥമ പരിഗണന നല്‍കണമെന്ന് കെഎംസിസി ഖത്തര്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ ഇവര്‍ക്ക് നാട്ടിലേക്കു തിരിക്കാനുള്ള ടിക്കറ്റ് ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്നും കേന്ദ്ര ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങള്‍, ഖത്തറിലെ ഇന്ത്യന്‍ അംബാസഡക്കും നല്‍കിയ നിവേദനത്തിലൂടെ കെഎംസിസി ആവശ്യപ്പെട്ടു.
ജോലി കാലാവധി അവസാനിച്ചതും ജോലി നഷ്ടപ്പെട്ടും ഓണ്‍ അറൈവല്‍ വിസയില്‍ തൊഴില്‍ അന്വേഷകരായി ഖത്തറിലെത്തി ജോലി ലഭിക്കാതെ കഷ്ടത അനുഭവിക്കുന്ന നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി കെഎംസിസിയുമായി ബന്ധപ്പെടുന്നത്. ഈ കാലയളവില്‍ നിരവധി ആളുകള്‍ക്ക് ഭക്ഷണം നല്‍കാനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് മരുന്ന് നല്‍കാനും തങ്ങള്‍ക്ക് സാധിച്ചുവെന്നും കെഎംസിസി സംസ്ഥാന അധ്യക്ഷന്‍ എസ് എ എം ബഷീര്‍ നിവേദനത്തില്‍ വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സിദ്ര മെഡിസിന്‍ ഐപി വിഭാഗത്തില്‍ ലഭ്യമാക്കുന്നത് മികച്ച ചികിത്സ

ഫിഫ ലോകകപ്പ് സ്റ്റേഡിയങ്ങള്‍ നിര്‍മാണപുരോഗതിയില്‍