ദോഹ: ഖത്തർ കെ.എം.സി.സി സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയ്യിദ് ഉമർ ബാഫഖി തങ്ങൾ അനുസ്മരണ സമ്മേളനം നാളെ നടക്കും. ഭാഷാ സമര ചരിത്രത്തിൻ്റെ അനശ്വര സ്മരണകളും സമ്മേളനത്തിൽ ചർച്ച ചെയ്യും. വൈകുന്നേരം ഏഴ് മണിമുതൽ സൂം മീറ്റിങ് ആപ്ലിക്കേഷൻ മുഖേനയാണ് സമ്മേളനം.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,
വി ഡി സതീശൻ എംഎൽഎ,
പാറക്കൽ അബ്ദുല്ല എംഎൽഎ,
അബ്‌ദുറഹ്‌മാൻ രണ്ടത്താണി എന്നിവർ പങ്കെടുക്കും.
പരിപാടിയിൽ പങ്കെടുക്കാനുള്ള സൂം ഐ ഡി: 876 9901 7499.
in QATAR NEWS