ദോഹ: ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ച എല്ലാവരുടെയും ആശ്രിതര്‍ക്ക് ആനുകൂല്യം നല്‍കണമെന്ന സുപ്രീം കോടതി വിധി പ്രവാസികളുടെ കാര്യത്തിലും ബാധകമാക്കണമെന്ന് ഖത്തര്‍ കെ.എം.സി.സി ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയുടെ പാശ്ചാത്തലത്തില്‍ വിദേശത്ത് കോവിഡ് ബാധിച്ച് മരിച്ച എല്ലാ ഇന്ത്യക്കാരുടെയും ആശ്രിതര്‍ക്ക് ആനുകൂല്യം നല്‍കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്ന് ഖത്തര്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ദുരിതാശ്വാസ നിധിയില്‍ നിന്നോ വിദേശങ്ങളിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടുകളില്‍ നിന്നോ ഈ ആനുകൂല്യം ലഭ്യമാക്കണം. ഇതിനായി പ്രത്യേക സംവിധാനം ആവിഷ്‌കരിക്കണം. ഈ ആവശ്യം ഉള്‍പ്പെടെ പ്രവാസികളുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും,
ഇന്ത്യന്‍ എംബസ്സിക്കും നിവേദനം നല്‍കുമെന്നും ഖത്തര്‍ കെ.എം.സി.സി അറിയിച്ചു.
in QATAR NEWS
കോവിഡ് ബാധിച്ച് വിദേശത്ത് മരണപ്പെട്ട ഇന്ത്യക്കാരുടെ ആശ്രിതര്‍ക്ക് ആനുകൂല്യം നല്‍കണം: ഖത്തര്‍ കെ.എം.സി.സി
