സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി ടാസ്ക് ഫോഴ്സ് വിപുലീകരിച്ചു

ദോഹ: കൊറോണ വൈറസ്(കോവിഡ്-19) രോഗബാധയുമായി ബന്ധപ്പെട്ട വിഷമതകള്‍ പ്രതിദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ആശ്വാസവുമായി ഖത്തര്‍ കെ.എം.സി.സി. മലയാളികള്‍ ഉള്‍പ്പടെ അര്‍ഹരായവര്‍ക്ക് കാര്യക്ഷമമായ സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നിലവിലുള്ള ടാസ്ക് ഫോഴ്സ് ക്രൈസിസ് മാനേജ്മെന്റ് ടീം എന്ന പേരില്‍ വിപുലീകരിച്ചു. കോവിഡ് രോഗ വിമുക്തി നേടിയവര്‍ക്കും നിലവില്‍ ക്വാറന്റൈന് നിര്‍ദ്ദേശിക്കപ്പെട്ടവര്‍ക്കും താമസസൗകര്യം ഒരുക്കുന്നതിലും നാട്ടിലേക്കുള്ള ചാര്‍ട്ടര്‍ വിമാനം ഏര്‍പ്പാട് ചെയ്യുന്നതിലുമെല്ലാം കെ.എം.സി.സിയുടെ സജീവ ഇടപെടലുണ്ടാകും. ഇക്കാര്യങ്ങള്‍ ഉള്‍പ്പടെ പ്രവാസി മലയാളികളെയും ഇന്ത്യക്കാരെയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ടാസ്ക്ക് ഫോഴ്സ് വിപുലീകരിക്കുന്നത്. നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഭക്ഷണ വിതരണം, മെഡികെയര്‍ സംവിധാനം എന്നിവക്ക് പുറമെയാണ് ക്രൈസിസ് മാനേജ്മെന്റ് ടീം. സംസ്ഥാന ഭാരവാഹികളായ എസ്.എ.എം ബഷീര്‍(55870678), റഈസ് അലി(55238559),കെ.പി മുഹമ്മദലി(55779321), ഒ.എ കരീം(55267344), ജാഫര്‍ തയ്യില്‍(55002548), കുഞ്ഞിമോന് ക്ലാരി(55345124), മമ്മു കമ്പില്‍(55231353), മുസ്തഫ എലത്തൂര്‍(77219691), ഇസ്മായില്‍ പൂഴിക്കല്‍(55378607), അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്മാന്മാരായ എം.പി ശാഫി ഹാജി (55501467), അബ്ദുന്നാസര്‍ നാച്ചി(55242487), തായമ്പത്ത് കുഞ്ഞാലി(55825842), എ.വി അബൂബക്കര്‍ ഖാസിമി(5551 0615), കെ.കെ മൊയ്തു മൗലവി(5520 5125), ജില്ലാ പ്രസിഡണ്ടുമാരായ ലുഖ്മാനുല്‍ ഹകീം കാസര്‍ക്കോട്(66669827), അബ്ദുല്‍ സലാം വീട്ടിക്കല്‍ കണ്ണൂര്‍(77725560), ഇസ്മായില്‍ വയനാട്(77332848), ബഷീര്‍ ഖാന് കോഴിക്കോട്(5557 4005), കെ.മുഹമ്മദ് ഈസ മലപ്പുറം(55526433), കെ.വി മുഹമ്മദ് പാലക്കാട്(55279025), പി.എസ്.എം ഹുസൈന് തൃശൂര്‍(55806064), ഷമീര്‍ വലിയവീട്ടില്‍ സൗത്ത് സോണ്‍(55724014), അബ്ദുല്‍ വഹാബ് തിരുവനന്തപുരം(55258670) എന്നിവരാണ് ക്രൈസിസ് മാനേജ് മെന്റ് ടീമിലെ അംഗങ്ങള്‍.