Thursday, January 21ESTD 1934
Shadow

നിരവധി ഗര്‍ഭിണികള്‍ ദുരിതത്തില്‍: അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ എംബസിക്ക് ഖത്തര്‍ കെഎംസിസിയുടെ കത്ത്‌

ദോഹ: കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അവസരം ഉണ്ടെന്ന് അറിയിപ്പ് ലഭിച്ചിട്ടും ലിസ്റ്റ് തയ്യാറാക്കുന്നതിലെ സാങ്കേതിക പിഴവു കാരണം നാട്ടിലേക്ക് മടങ്ങാന്‍ അവസരം നിഷേധിക്കപ്പെട്ട ഗര്‍ഭിണികള്‍ അടക്കമുള്ള യാത്രക്കാര്‍ അടുത്ത വിമാനത്തില്‍ യാത്ര ചെയ്യുമെന്ന് ഉറപ്പു വരുത്തണമെന്ന് ഖത്തര്‍ കെ എം സി സി അഭ്യര്‍ഥിവച്ചു. എംബസിയില്‍ നിന്നും അറിയിപ്പ് ലഭിച്ചതിനെതുടര്‍ന്ന് ടിക്കറ്റ് വാങ്ങാന്‍ ഐ സി സി യിലേക്ക് ചെന്ന യാത്രികര്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
ഇവരെ എത്രയും പെട്ടെന്ന് കയറ്റി അയക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് ഇത് സംബന്ധമായി ഇന്ത്യന്‍ അംബാസഡര്‍ക്കയച്ച കത്തില്‍ കെഎംസിസി ആവശ്യപ്പെട്ടു.
ഗര്‍ഭിണിയായ മാതാവിന് സീറ്റ് ലഭിക്കുകയും കൂടെയുള്ള കുട്ടികള്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്ത കേസുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വളരെ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും അവസരം ലഭിക്കാതെ പോയി. ഇത്തരത്തിലുള്ള കേസുകള്‍ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന ലിസ്റ്റില്‍ പെടുത്തണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചു.

error: Content is protected !!