in , ,

ഖത്തര്‍ തൊഴില്‍ നിയമങ്ങളും ചട്ടങ്ങളും; സര്‍ക്കാര്‍ വാട്‌സാപ്പ് സേവനം മലയാളത്തിലും

സേവനം ലഭിക്കാന്‍ ലിങ്കില്‍ പോവുക: https://wa.me/97460060601?text=Hi  

ദോഹ: ഖത്തറിലെ തൊഴില്‍ നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് തൊഴിലുടമകള്‍ക്കും ജീവനക്കാര്‍ക്കും വ്യക്തത നല്‍കുന്നതിനായി ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ്(ജിസിഒ)  ഓട്ടോമേറ്റഡ് വാട്ട്‌സ്ആപ്പ് സന്ദേശമയ്ക്കല്‍ സേവനം തുടങ്ങി. ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് പുതിയ സേവനം.   60060601 എന്നതാണ് വാട്ട്‌സ്ആപ്പ് നമ്പര്‍.   https://wa.me/97460060601?text=Hi എന്ന ലിങ്ക് മുഖേന ഒരു ഹായ് അയച്ചുകൊണ്ട് സേവനം സജീവമാക്കാം. മലയാളം, അറബിക്, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, നേപ്പാളി ആറ് ഭാഷകളിലൊന്ന് തെരഞ്ഞെടുക്കാനാകും. നിങ്ങളുടെ അവകാശങ്ങള്‍ അറിയല്‍, ഖത്തര്‍ വിസ സെന്റര്‍ മുഖേന അപേക്ഷിക്കല്‍, പരാതികള്‍, അപേക്ഷാ നില, സുപ്രധാന ചോദ്യോത്തരങ്ങള്‍, പ്രധാനപ്പെട്ട നമ്പറുകള്‍ എന്നിവയുള്‍പ്പടെയുള്ള  വിഷയങ്ങളില്‍ ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കുന്നതിന് ഏഴ് ഓപ്ഷനുകള്‍ വാട്ട്‌സ്ആപ്പില്‍ ലഭിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മാരിടൈം ഇന്ത്യ ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്തു

കമ്പ്യൂട്ടര്‍ കാര്‍ഡ് സേവനങ്ങളും ഇലക്ട്രോണിക് മുഖേനയാക്കുന്നു