
- ഇത്തരം പരിശോധന ആരംഭിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഖത്തര്‍
ദോഹ: കോവിഡ് പരിശോധന ആവശ്യമായി വരുന്ന എല്ലാ കുട്ടികള്‍ക്കും ഉമിനീര്‍(സലൈവ) അടിസ്ഥാനമാക്കിയുള്ള പരിശോധന തുടങ്ങിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഉമിനീര്‍ അടിസ്ഥാനപ്പെടുത്തിയുള്ള കോവിഡ് പരിശോധന നടത്തുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഖത്തര്‍ മാറിയതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്ക് ഏറ്റവും സൗകര്യപ്രദമായ പരിശോധനയാണിത്. കുട്ടികള്‍ക്ക് അധികം പ്രയാസങ്ങള്‍ നേരിടേണ്ടിവരില്ല. നിലവിലെ സ്റ്റാന്റേഡ് സ്രവ മാതൃകയില്‍ വായക്കുള്ളിലേക്ക് ഉപകരണം കടത്തിവിട്ട് തൊണ്ടയുടെ പിറകുവശത്തുനിന്നോ മൂക്കില്‍നിന്നോ സ്രവമെടുക്കേണ്ട സാഹചര്യമുണ്ടാകില്ല. വായില്‍നിന്നും ഉമിനീര്‍ സാമ്പിള്‍ പോട്ടിലേക്ക് മാറ്റുന്നതിലൂടെ പരിശോധന സൗകര്യപ്രദമായി പൂര്‍ത്തിയാക്കാനാകും. സലൈവ ഉപയോഗിച്ചുള്ള കോവിഡ് പരിശോധന ലളിതവും ഉയര്‍ന്ന കൃത്യതയുള്ളതുമാണെന്ന് എച്ച്എംസി ലബോറട്ടറി മെഡിസിന്‍ ആന്റ് പതോളജി ചെയര്‍പേഴ്‌സണ്‍ ഡോ.ഇനാസ് അല്‍കുവാരി പറഞ്ഞു. കുട്ടികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഏറ്റവും അനുയോജ്യമാണ് ഈ പരിശോധനാരീതിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലോകമെമ്പാടുമായി ഉമിനീര്‍ പരിശോധനയെക്കുറിച്ചുള്ള പഠനങ്ങള്‍ നടക്കുന്നുണ്ടെന്നും ഫലങ്ങള്‍ അവയുടെ ഫലപ്രാപ്തി സ്ഥിരീകരിക്കുന്നതായും മന്ത്രാലയം സ്ഥിരീകരിച്ചു.