ദോഹ: ആഗോളതലത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന് വേഗതയില്‍ ഖത്തര്‍ മുന്നില്‍. ഹൂട്ട്സ്യൂട്ട് ഓര്‍ഗനൈസേഷന്റെ ദി ഗ്ലോബല്‍ സ്റ്റേറ്റ് ഓഫ് ഡിജിറ്റല്‍ 2021 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തെ മൊബൈല്‍ ഫോണുകള്‍ മുഖേനയുള്ള ഇന്റര്‍നെറ്റ് കണക്ഷന്റെ ശരാശരി ഡൗണ്‍ലോഡ് വേഗത 178.01 എം.ബി.പി.എസാണ്. ആകെ ജനസംഖ്യയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ നിരക്കിലും ആഗോളതലത്തില്‍ ഖത്തര്‍ മുന്നിലാണ്. രാജ്യത്തെ 99 ശതമാനം പേരും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ജനുവരിയില്‍ ഖത്തറിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം 28.8 ലക്ഷത്തിലെത്തി. ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ കാര്യത്തില്‍ ലോകത്തിലെ പല രാജ്യങ്ങളെയും മറികടക്കുന്ന നേട്ടമാണ് ഖത്തറിന്റേത്. രാജ്യത്തെ സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ എണ്ണം 28.7 ലക്ഷമാണ്. രാജ്യത്തെ മൊബൈല്‍ കണക്ഷനുകളുടെ എണ്ണം 46.7 ലക്ഷമായി വര്‍ധിച്ചു. ജനസംഖ്യയുടെ 160.6 ശതമാനമാണ് ഈ നിരക്ക്.
സോഷ്യല്‍ മീഡിയോ മാനേജ്മെന്റില്‍ പ്രത്യേക വൈദഗ്ദ്ധ്യമുള്ള ആഗോള ഓര്‍ഗനൈസേഷനാണ് ഹൂട്ട്സ്യൂട്ട്. ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും സ്ഥിതിവിവരക്കണക്കുകള്‍, ഡിജിറ്റലൈസേഷന് നില തുടങ്ങിയവ എല്ലാം ഉള്‍പ്പെടുത്തി വാര്‍ഷിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. സ്പീഡ്ടെസ്റ്റ് ആഗോള സൂചികയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലും ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തര്‍ ഒന്നാംസ്ഥാനത്താണ്. ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് വ്യാപനമുള്ള രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ആഗോളതലത്തില്‍ ആദ്യ ഫൈവ് ജി നെറ്റ്വര്‍ക്ക് സേവന ദാതാക്കളായി ഖത്തറും ഊരിദൂവും ടെലികമ്യൂണിക്കേഷന്‍ മേഖലയില്‍ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയിരുന്നു.