in

ഖത്തര്‍ മലയാളി സമ്മേളനത്തിന് നാളെ തുടക്കം

അബൂബക്കര്‍ ഫാറൂഖി, സാം കുരുവിള,  അബ്ദുല്ലത്തീഫ് നല്ലളം, ഷമീര്‍ വലിയവീട്ടില്‍, കെ.കെ ഉസ്മാന്‍, അഷ്‌റഫ് മടിയാരി വാര്‍ത്താസമ്മേളനത്തില്‍.

ദോഹ: കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മുഖേന ഏഴാം ഖത്തര്‍ മലയാളി സമ്മേളനം നാളെ തുടക്കമാവും. ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ‘മഹിതം മാനവീയം’ എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന സമ്മേളനം എന്‍ലൈറ്റ് മീഡിയ യൂട്യൂബ് ചാനല്‍ മുഖേന തത്സമയം വീക്ഷിക്കാനാവുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നാളെയും 26,29 തീയ്യതികളിലുമായി നടക്കുന്ന പരിപാടി  ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍  ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,  ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, എന്‍കെ പ്രേമചന്ദ്രന്‍ എംപി, എളമരം കരീം എം.പി , വിടി ബലറാം എംഎല്‍എ, കെ പി രാമനുണ്ണി, ഫാ.ഡേവിസ് ചിറമേല്‍, സ്വാമി ആത്മ ദാസ് യാമി, മാധ്യമപ്രവര്‍ത്തകന്‍ രാജീവ് ശങ്കര്‍, എം എസ് എഫ് ദേശീയ ഉപാധ്യക്ഷ അഡ്വ.ഫാത്തിമ തഹ്‌ലിയ, ജ്യോതി  വിജയകുമാര്‍, പി എന്‍ ബാബുരാജന്‍, സിയാദ് ഉസ്മാന്‍, സി പി ഉമ്മര്‍ സുല്ലമി, ഡോ അന്‍വര്‍ സാദത്ത്, ഡോ.ജാബിര്‍ അമാനി, എം എം അബ്ദുല്‍ ജലീല്‍, മുജീബ് കിനാലൂര്‍, സി എം മൗലവി, സല്‍മ അന്‍വാരിയ വിവിധ സെഷനുകളില്‍ പങ്കെടുക്കും.


ജനുവരി 22 വെള്ളിയാഴ്ച വൈകിട്ട് മൂന്നര മണിക്കാണ് ഉദ്ഘാടന സമ്മേളനം. ജനുവരി 26 ചൊവ്വാഴ്ച രാത്രി 7.30 ന് ‘ഇന്ത്യന്‍ റിപ്പബ്ലിക്ക്  വര്‍ത്തമാനവും ഭാവിയും’ എന്ന വിഷയത്തില്‍ ചര്‍ച്ചാ സമ്മേളനം നടക്കും. ജനുവരി 29 വെള്ളിയാഴ്ച വൈകിട്ട് മൂന്നര മണിക്ക് മാനവ മൈത്രി സംഗമം, 5.30 ന് സമാപന സമ്മേളനം എന്നീ  സെഷനുകളാണുണ്ടാവുക. സ്വാഗതസംഘം മുഖ്യ രക്ഷാധികാരി കെ.കെ ഉസ്മാന്‍, സാം കുരുവിള,  അബ്ദുല്ലത്തീഫ് നല്ലളം, ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയവീട്ടില്‍, അഷ്‌റഫ് മടിയാരി, അബൂബക്കര്‍ ഫാറൂഖി വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന

ഖത്തറില്‍ 19 വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല