ദോഹ: ‘കാത്തുവെക്കാം സൗഹൃദ തീരം’ എന്ന പ്രമേയത്തില്‍ നവംബര്‍ 2, 3 തിയ്യതികളില്‍ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. സമ്മേളന പ്രമേയം അടിസ്ഥാനമാക്കിയുള്ള ലോഗോ പുറത്തിറക്കി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സ്വാഗത സംഘം ഉപദേശക സമിതി ചെയര്‍മാന്‍ എബ്രഹാം ജോസഫ്, ചെയര്‍മാന്‍ ഷറഫ് പി ഹമീദ്, ഐ സി ബി എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, യൂനിറ്റി പ്രസിഡണ്ട് അബ്ദുല്‍ കരീം കെ എന്നിവര്‍ പ്രകാശനം ചെയ്തു. ഷറഫ് പി ഹമീദ് അധ്യക്ഷത വഹിച്ചു. ഷൗക്കത്തലി ടി എ ജെ, കെ എം സി സി ട്രഷറര്‍ പി എസ് എം ഹുസൈന്‍, പബ്ലിസിറ്റി വിംഗ് ചെയര്‍മാന്‍ സിയാദ് കോട്ടയം, സമീല്‍ അബ്ദുല്‍ വാഹിദ്, ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനി, ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി റഷീദലി വി പി, സെറീന അഹദ്, മിനി സിബി, നൂര്‍ജഹാന്‍ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ഖലീല്‍ എ പി, ഹൈദര്‍ ചുങ്കത്തറ, ആഷിഖ് അഹ്മദ്, ഷാജി ഫ്രാന്‍സിസ്, തന്‍സീം കുറ്റിയാടി, അബ്ദുല്‍ അസീസ് എടച്ചേരി, സാം വിളനിലം, മുബാറക് അബ്ദുല്‍ അഹദ്, ഡോ.സാബു കെ സി, സിറാജുദ്ദീന്‍ റാവുത്തര്‍, വര്‍ക്കി ബോബന്‍, നൗഷാദ് ടി കെ, സിദ്ദീഖ് സി ടി സന്നിഹിതരായിരുന്നു. ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയവീട്ടില്‍ സ്വാഗതവും അലി ചാലിക്കര നന്ദിയും പറഞ്ഞു.
in QATAR NEWS
ഖത്തര്‍ മലയാളി സമ്മേളന ഒരുക്കങ്ങള്‍ തുടങ്ങി, ലോഗോ പുറത്തിറക്കി
