
ദോഹ: അബൂദബിയിലെ ബിഗ് ടിക്കറ്റിന്റെ വമ്പന്‍ സമ്മാനം ഇത്തവണ ലഭിച്ചത് ഖത്തര്‍ പ്രവാസിയായ മലയാളി യുവതിക്ക്. 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടി ഇന്ത്യന്‍ രൂപ) സമ്മാനമാണ് തൃക്കരിപ്പൂര്‍ സ്വദേശിനിയായ തസ്്ലീന അഹ്്മദ് പുതിയപുരയില്‍ സ്വന്തമാക്കിയത്. ഇന്ത്യയിലും ഖത്തറിലുമായി പ്രവര്‍ത്തിക്കുന്ന എം ആര് എ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ ഗദ്ദാഫിയുടെ ഭാര്യയാണ് തസ്്ലീന.
ഇക്കഴിഞ്ഞ ജനുവരി 26 നാണ് തസ്്ലീന ടിക്കറ്റെടുത്തത്. ആദ്യമായാണ് ബിഗ് ടിക്കറ്റെടുക്കുന്നത്. മൂന്നു കുട്ടികളുടെ മാതാവായ തസ്്ലീന ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വര്‍ഷങ്ങളായി ദോഹയില്‍ താമസിക്കുന്നു.
ദുബയില്‍ ജോലിയില്ലാതെ കഴിയുന്ന മലയാളിക്കാണ് രണ്ടാം സമ്മാനമായ 3,50,000 ദിര്‍ഹം ലഭിച്ചതെന്ന പ്രത്യേകത കൂടി ഈ നറുക്കെടുപ്പിനുണ്ട്. സമ്മാനം ലഭിച്ച പ്രേംമോഹന്‍ മത്രത്തലിന് ജനുവരി 26ന് ആണത്രെ ജോലി നഷ്ടപ്പെട്ടത്. കഴിഞ്ഞ തവണ 40 കോടിയുടെ ഒന്നാം സമ്മാനം മലയാളിയായ എന്‍ വി അബ്്ദുസ്സലാമിനായിരുന്നു. സലാമാണ് ഇന്നലത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ ആളെ തെരെഞ്ഞെടുത്തത്.