in

ഖത്തര്‍ മലയാളി സമ്മേളനം ഇന്ന്; മന്ത്രി കെ ടി ജലീല്‍ ഉത്ഘാടനം ചെയ്യും

ദോഹ: ‘മഹിതം മാനവീയം’ എന്ന പ്രമേയവുമായി ഖത്തര്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിക്കുന്ന ഏഴാമത് ഖത്തര്‍ മലയാളി  സമ്മേളനത്തിന് ഇന്ന് തുടക്കം. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മുഖേന നടക്കുന്ന പരിപാടി എന്‍ലൈറ്റ് മീഡിയ യൂട്യൂബ് ( https://youtube.com/c/NLightMedia ) ചാനല്‍ മുഖേന ലോകത്തെവിടെ നിന്നും തത്സമയം വീക്ഷിക്കാനാവും. ഇന്ന് വൈകീട്ട് 3-30 (ഖത്തര്‍ സമയം) മന്ത്രി കെ ടി ജലീല്‍ ഉത്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാനും സിറ്റി എക്സ്ചേഞ്ച്‌ സി ഇ ഒ യുമായ ഷറഫു പി ഹമീദ്‌ അധ്യക്ഷത വഹിക്കും.


പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എളമരം കരീം എം പി, വി ടി ബല്‍റാം എം എല്‍ എ, കെ പി രാമനുണ്ണി തുടങ്ങിയവര്‍ സംസാരിക്കും. 26, 29 തീയ്യതികളില്‍ സമ്മേളനം തുടരും.  അസീം ടെക്‌നോളജി, സിറ്റി എക്‌സ്‌ചേഞ്ച്, കെയര്‍ ആന്റ് ക്യുയര്‍, അല്‍സെഹ്്മിയ തുടങ്ങിയവരാണ് പ്രായോജകര്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3500ലധികമായി

അബൂബക്കര്‍ വളാഞ്ചേരി
നാട്ടില്‍ നിര്യാതനായി