in , ,

ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്‍ രണ്ടു വിദ്യാഭ്യാസ ടിവി ചാനലുകള്‍ക്ക് തുടക്കംകുറിച്ചു

ദോഹ: വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി ഖത്തര്‍ മീഡിയ കോര്‍പ്പറേഷന്‍(ക്യുഎംസി) രണ്ട് ടെലിവിഷന്‍ ചാനലുകള്‍ക്ക് തുടക്കംകുറിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖത്തര്‍ ടിവിയുമായി ബന്ധപ്പെട്ടാണ് രണ്ടു ചാനലുകള്‍ സജ്ജമാക്കിയിരിക്കുന്നത്.
എജ്യൂക്കേഷന്‍-1, എജ്യൂക്കേഷന്‍-2 എന്നിങ്ങനെയാണ് ചാനലുകള്‍ക്ക് നാമകരണം ചെയ്തിരിക്കുന്നത്. ക്യുഎംസി സിഇഒ ശൈഖ് അബ്ദുല്‍റഹ്മാന്‍ ബിന്‍ ഹമദ് അല്‍താനി ടെലിവിഷന്‍ ചാനലുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രാലയത്തിന്റെ വിദൂരവിദ്യാഭ്യാസം സുഗമമാക്കുന്നതിലും സ്‌കൂള്‍ വര്‍ഷം പൂര്‍ത്തിയാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെ പിന്തുണക്കുന്നതിലും പുതിയ ചാനലുകള്‍ മുഖ്യ പങ്കുവഹിക്കും. ക്യുഎംസിയുടെ സാമൂഹിക ഉത്തരവാദിത്വ ശ്രമങ്ങളുടെ ഭാഗമായിക്കൂടിയാണ് ടെലിവിഷന്‍ പദ്ധതി നടപ്പാക്കുന്നത്.
വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമാണ് പുതിയ ചാനലുകള്‍. ഖത്തരി സമൂഹത്തോടുള്ള ക്യുഎംസിയുടെ സാമൂഹിക ഉത്തരവാദിത്വം പ്രതിഫലിപ്പിക്കുന്നതാണ് ഈ പദ്ധതി. വിദ്യാഭ്യാസ പ്രക്രിയയുടെ വിജയത്തിന് ഫലപ്രദവും പ്രായോഗികവുമായ സംഭാവന നല്‍കാനും ഇതിലൂടെ സാധിക്കും. കൊറോണ വൈറസ്(കോവിഡ്-19) വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഈ പദ്ധതിക്ക് ഏറെ പ്രസക്തിയുണ്ട്.മിക്ക രാജ്യങ്ങളിലും സ്‌കൂള്‍ വിദ്യാഭ്യാസം പ്രതിസന്ധിയിലായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ക്യുഎംസി ഇത്തരമൊരു പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

റവാബി ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഇനി 24 മണിക്കൂറും പ്രവര്‍ത്തിക്കും

ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി