Saturday, August 15ESTD 1934

ദക്ഷിണ സുഡാനിലേക്ക് ഖത്തര്‍ മെഡിക്കല്‍ സഹായം

ഖത്തറിന്റെ അടിയന്തര മെഡിക്കല്‍ സഹായം ദക്ഷിണ സുഡാനിലേക്ക് അയച്ചപ്പോള്‍

ദോഹ: ദക്ഷിണ സുഡാനില്‍ ഖത്തര്‍ അടിയന്തര മെഡിക്കല്‍ സഹായമെത്തിച്ചു. ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റാണ് നേതൃത്വം നല്‍കിയത്.
കൊറോണ വൈറസ് മഹാമാരിയെ പ്രതിരോധിക്കുന്നതിന് ദക്ഷിണ സുഡാന് പിന്തുണ നല്‍കുകയാണ് ലക്ഷ്യം.
ഖത്തര്‍ എയര്‍വേയ്‌സ് എത്തിച്ച ഷിപ്പ്‌മെന്റില്‍ മാസ്‌ക്കുകള്‍, സ്റ്റെറിലൈസറുകള്‍, അണുനാശിനികള്‍, മെഡിക്കല്‍ ജീവനക്കാര്‍ക്കുള്ള സംരക്ഷണ കിറ്റുകള്‍ എന്നിവ ഉള്‍പ്പടെ ഏഴ് ടണ്‍ മെഡിക്കല്‍ സാമഗ്രികളും ഉപകരണങ്ങളുമുണ്ട്.
കൊറോണ വൈറസ് പകര്‍ച്ചവ്യാധി പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹോദര-സൗഹൃദ രാജ്യങ്ങള്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണയുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ടാണ് സഹായമെത്തിച്ചിരിക്കുന്നത്.
പകര്‍ച്ചവ്യാധിയുടെ വ്യാപനത്തെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് ഖത്തര്‍ പിന്തുണ നല്‍കിവരുന്നുണ്ട്.
ലോകമെമ്പാടും പൊതുഭീഷണിയായ മഹാമാരിയെ പ്രതിരോധിക്കാന്‍ ഖത്തര്‍ നടത്തുന്ന വലിയ ശ്രമങ്ങളെ ഈ ആരോഗ്യസഹായങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായി ക്യുഎഫ്എഫ്ഡി വ്യക്തമാക്കുന്നു.അമീറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് അടുത്തിടെ 25ലധികം രാജ്യങ്ങളിലാണ് ഖത്തര്‍ മെഡിക്കല്‍ സഹായമെത്തിച്ചത്.

error: Content is protected !!