മറഡോണയുടെ വിയോഗം: ദു:ഖത്തില്‍ പങ്കുചേര്‍ന്ന് ഖത്തറും

ആര്.റിന്‍സ് /ദോഹ:
അര്‍ജന്റീനയുടെ ഇതിഹാസതാരം ഡിയഗോ മറഡോണയുടെ വിയോഗത്തില്‍ ദു:ഖം പങ്കുവെച്ച് ഖത്തറും. 2022 ഫിഫ ലോകകപ്പിനൊരുങ്ങുന്ന ഖത്തറില്‍ ഡിയഗോ മറഡോണക്ക് നല്ല ആസ്വാദക വൃന്ദമുണ്ട്. മറഡോണയുടെ വിയോഗം അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചതായി ഖത്തറിലെ ഫുട്ബോള്‍ ആസ്വാദകര്‍ പ്രതികരിച്ചു. ഖത്തരികളുടെയും പ്രവാസികളുടെയുമെല്ലാം സോഷ്യല്‍മീഡിയ പേജുകളില്‍ അനുശോചന സന്ദേശങ്ങള്‍ നിറഞ്ഞു. ഖത്തറിലും മറഡോണ ഇടക്കിടെ സന്ദര്‍ശനം നടത്തിയിരുന്നു. 2005 നവംബര്‍ 17ന് ആസ്പെയര് ഡോം ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയത് ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ പെലെയും മറഡോണയുമായിരുന്നു. ഇരുവരുമൊന്നിച്ചുള്ള ചടങ്ങിന്റെ ദൃശ്യങ്ങള്‍ അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.എഎഫ്പിയുടെ കരീം ജാഫറാണ് അന്ന് ആ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഭാര്യക്കും മകള്‍ക്കുമൊപ്പം കുടുംബസമേതമാണ് അന്ന് മറഡോണ ദോഹയിലെത്തിയത്. ആസ്പയറില്‍ വാര്‍ത്താസമ്മേളനത്തിലും മറഡോണ പങ്കെടുത്തു. ആസ്പയര് അക്കാഡമിയുടെ ഔദ്യോഗിക ഉദ്ഘാടനത്തിനുശേഷം കുട്ടിത്താരങ്ങള്‍ക്കൊപ്പം പന്തു തട്ടുകയും ചെയ്തു.

(KARIM JAAFAR/AFP via Getty Images)
അന്നത്തെ ഖത്തര്‍ സന്ദര്‍ശനത്തിനിടെ അല്‍സദ്ദ് ഫുട്ബോള്‍ ക്ലബ്ബിലും അദ്ദേഹമെത്തിയിരുന്നു. പരമ്പരാഗത അറബ് തലപ്പാവും ചെഗുവേരയുടെ ചിത്രം പതിച്ച ടീഷര്‍ട്ടും ധരിച്ചാണ് മറഡോണ സദ്ദ് ക്ലബ്ബിലെത്തിയത്.

പിന്നീട് 2012ല്‍ പരിശീലകന്റെ വേഷത്തിലായിരുന്നു മറഡോണ ദോഹയിലെത്തിയത്. ദുബൈയുടെ അല്‍വാസില്‍ ക്ലബ്ബിന്റെ പരിശീലകനായിരിക്കെ അല്ഖോറിനെതിരായ മത്സരത്തിനായാണ് മറഡോണയും ടീമും ദോഹയിലെത്തിയത്. മറഡോണയുടെ വിയോഗത്തില്‍ സുപ്രീകമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി അനുശോചിച്ചു. തന്റെ ബാല്യകാല നായകനും എക്കാലത്തെയും മഹാനായ ഫുട്ബോളറുമാണ് മറഡോണയെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഫുട്ബോളിനെ കാലാതീതമാക്കിയ വ്യക്തിത്വമാണ് മറഡോണയെന്നും അല്‍തവാദി അനുസ്മരിച്ചു. കഴിഞ്ഞ കാലത്തെയും ഭാവിയിലെയും ഫിഫ ലോകകപ്പ് താരങ്ങളുടെയും ആസ്വാദകരുടെയും പ്രചോദനമാണ് മറഡോണയെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ റോഡ് ടു 2022 ട്വീറ്റ് ചെയ്തു.
https://t.co/NwtVmvUOFP (https://twitter.com/HAlThawadi/status/1331652122325225473?s=03)
