
ദോഹ: രാജ്യത്തെ പൊതുകലാ സൃഷ്ടികളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി കാമ്പയിനുമായി ഖത്തര്‍ മ്യൂസിയംസ്. രാജ്യത്തൊട്ടാകെയുള്ള ഇന്സ്്റ്റലേഷനുകള് പരിരക്ഷിക്കുകയെന്നതാണ് കാമ്പയിന്റെ ലക്ഷ്യം. ഖത്തറിന്റെ പൊതുകലയെ പരിപാലിക്കുന്നതിനായി ഖത്തര്‍ മ്യൂസിയംസ് നടത്തിവരുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമായിക്കൂടിയാണ് പുതിയ ദൗത്യം. പൊതുകലാസൃഷ്ടികളുടെ സംരക്ഷണത്തിനായി കമ്യൂണിറ്റി അംഗങ്ങള്‍ സന്നദ്ധരാകണമെന്നും ഉത്തരവാദിത്വത്തില്‍ പങ്കാളികളാകണമെന്നും ഖത്തര്‍ മ്യൂസിയംസ് ആഹ്വാനം ചെയ്തിട്ടുണ്ട്. സെക്രീത്തില്‍ സ്ഥാപിച്ചിരിക്കുന്ന റിച്ചാര്‍ഡ് സെറയുടെ വിഖ്യാതമായ കലാസൃഷ്ടി നവീകരിക്കുന്നതിനും വൃത്തിയായി സംരക്ഷിക്കുന്നതിനുമായി ഖത്തര്‍ മ്യൂസിയംസ് പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി സെക്രീത്തില്‍ നശീകരണ വിരുദ്ധ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. സന്ദര്‍ശകരില്‍ ചിലരുടെ ഭാഗത്തുനിന്നുണ്ടായ മോശം പ്രവര്‍ത്തിയെത്തുടര്‍ന്ന് റിച്ചാര്‍ഡ് സെറയുടെ ശില്‍പ്പത്തിന് കാര്യമായതും മനപൂര്‍വവുമായ നാശനഷ്ടങ്ങളുണ്ടായിരുന്നു.
കൂടാതെ ശില്‍പ്പം വൃത്തികേടാകുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍ക്കൂടിയാണ് പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിന്റെ സഹകരണത്തോടെ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. വര, മാര്‍ക്കിങ്, സ്േ്രപ പെയിന്റിങ്, സ്ക്രാച്ചിങ് തുടങ്ങി ഇന്സ്റ്റലേഷനെ നശിപ്പിക്കുന്ന പ്രവര്‍ത്തികള്‍ക്കെതിരെ സമൂഹത്തെ ബോധവല്ക്കരിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വരുംമാസങ്ങളില്‍ സെറയുടെ ഇന്സ്റ്റലേഷന് വൃത്തിയാക്കുന്നതിനും നവീകരിക്കുന്നതിനുമായി വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. പൊതുകലാസൃഷ്ടികളെ സംരക്ഷിക്കുന്നതില്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്ന് ഖത്തര്‍ മ്യൂസിയംസ് സിഇഒ അഹമ്മദ് മൂസ അല്‍നംല ചൂണ്ടിക്കാട്ടി. റിച്ചാര്‍ഡ് സെറയുടെ ഇന്സ്റ്റലേഷന് പോലുള്ള ചില പൊതു കലാസൃഷ്ടികള്‍ ചില സന്ദര്‍ശകരുടെ മോശം പെരുമാറ്റത്താല്‍ കേടാകുന്നത് നിര്‍ഭാഗ്യകരമാണ്. പൊതു കല എല്ലാവര്ക്കും അവകാശപ്പെട്ടതിനാല്‍, ബഹുമാനിക്കുകയും സംരക്ഷിക്കുകയും പരിരക്ഷിക്കുകയും ചെയ്യേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള ഖത്തറിന്റെ ബ്രോക്ക് നേച്ചര്‍ റിസര്‍വ് പ്രദേശത്താണ് ഈസ്റ്റ് വെസ്റ്റ്/വെസ്റ്റ് ഈസ്റ്റ് എന്ന പേരില്‍ സെറുയുടെ കൂറ്റന്‍ ശില്‍പ്പം സ്ഥാപിച്ചിരിക്കുന്നത്. കൂറ്റന്‍ സ്റ്റീല്‍ ബാറുകള്‍ കൃത്യമായ അകലത്തില്‍ ഒരേ ദിശയില്‍ സ്ഥാപിച്ചിരിക്കുന്നു. രണ്ടു സ്റ്റീല്‍ ബാറുകള്‍ക്ക് 14.7 മീറ്റര്‍ ഉയരമുണ്ട്. മറ്റു രണ്ടെണ്ണത്തിന് 16.7 മീറ്ററാണ് ഉയരം. ഒരു കിലോമീറ്റര്‍ ദൂരത്തിലാണ് നാലു ബാറുകളും സ്ഥിതി ചെയ്യുന്നത്.
കാഴ്ചയില്‍ എല്ലാറ്റിനും ഒരേ വലുപ്പമാണ്. കറുത്ത നിറത്തിലുള്ള ഈ സവിശേഷമായ കലാസൃഷ്ടി മരുഭൂമിയുടെ മനോഹാരിത വര്‍ധിപ്പിക്കുന്നുണ്ട്. ദോഹ-ദുഖാന് ഹൈവേയില്‍ 90 കിലോമീറ്ററുകള്‍ക്കപ്പുറം സെക്രീത്തിലാണ ഈ സൃഷ്ടി. സെക്രീത്തില്നിന്നും ഫിലിം സിറ്റിയിലേക്കുള്ള വഴിയില്‍ ഷൂട്ടിങ് റേഞ്ച് കഴിഞ്ഞാലുടന്‍ ഇടതുഭാഗത്തായാണ് ശില്‍പ്പം സ്ഥിതി ചെയ്യുന്നത്. ഖത്തറിലെ പൗരന്മാരുടെയും സന്ദര്‍ശകരുടെയും ജീവിതത്തെ സമൃദ്ധമാക്കാന്‍ സഹായിക്കുന്ന ശില്പങ്ങളും മറ്റ് സൃഷ്ടികളും പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതിന് ഖത്തര്‍ മ്യൂസിയംസ് ലോകത്തെ പ്രമുഖരായ കലാകാരന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.