in

ഖത്തര്‍ മ്യൂസിയംസിന്റെ കള്‍ച്ചര്‍ പാസ് പദ്ധതിക്ക് മികച്ച പ്രതികരണം

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-07-22 22:52:03Z | |

ദോഹ: ഖത്തര്‍ മ്യൂസിയംസിന്റെ അംഗത്വ പദ്ധതിയായ കള്‍ച്ചര്‍ പാസിന് മികച്ച പ്രതികരണം. കള്‍ച്ചര്‍ പാസ് അംഗത്വമുള്ളവര്‍ക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. പുതിയ കള്‍ച്ചര്‍ പാസിനായി രജിസ്റ്റര്‍ ചെയ്യാന്‍ വിദ്യാര്‍ഥികളോടും അധ്യാപകരോടും ഖത്തര്‍ മ്യൂസിയംസ് ആഹ്വാനം ചെയ്തു. https://www.qm.
org.qa/en/culturepssa എന്ന ലിങ്കില്‍ പ്രവേശിച്ച് രജിസ്റ്റര്‍ ചെയ്യാനാകും. ഖത്തര്‍ മ്യൂസിയംസിന്റെയും മറ്റും ആഭിമുഖ്യത്തില്‍ രാജ്യത്തൊട്ടാകെ സംഘടിപ്പിക്കുന്ന കലാ, സാംസ്‌കാരിക പരിപാടികള്‍ ആസ്വദിക്കുന്നതിനുള്ള അവസരമാണ് കള്‍ച്ചര്‍ പാസ് അംഗങ്ങള്‍ക്ക് ലഭിക്കുക. രാജ്യത്തിനകത്തും പുറത്തുംപ്രവര്‍ത്തിക്കുന്ന വിവിധ കലാ സാംസ്‌കാരിക സ്ഥാപനങ്ങളുടെ സേവനങ്ങള്‍ കള്‍ച്ചര്‍ പാസ് അംഗങ്ങള്‍ക്ക് ഡിസ്‌കൗണ്ട് നിരക്കില്‍ ലഭിക്കും. കള്‍ച്ചര്‍ പാസ് സ്റ്റുഡന്റ്സ്, കള്‍ച്ചര്‍ പാസ് ടീച്ചേഴ്സ് അംഗത്വം എന്നിങ്ങനെ രണ്ട് പുതിയ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധികപിന്തുണ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ജൂണ്‍ മാസത്തിലാണ് കള്‍ച്ചര്‍ പാസ് പ്രോഗ്രാം വിപുലീകരിച്ചത്. ക്യുഎമ്മിന്റെ വിദ്യാഭ്യാസ സേവനങ്ങള്‍, ശില്‍പ്പശാലാ അവസരങ്ങള്‍, സൗജന്യ വിര്‍ച്വല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലേക്കെല്ലാം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സുഗമമായ പ്രവേശനം ഉറപ്പാക്കാന്‍ സഹായിക്കുന്നതാണ് കള്‍ച്ചര്‍ പാസ് പദ്ധതി. അധ്യാപകര്‍ക്ക് അതുല്യമായ വിദ്യാഭ്യാസ പരിശീലന അവസരങ്ങള്‍ ലഭിക്കും, ഒപ്പം അവരുടെ സാംസ്‌കാരിക പരിജ്ഞാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കള്‍ച്ചര്‍ പാസ് അംഗത്വമുള്ളവര്‍ക്ക് രാജ്യത്തുടനീളമുള്ളതെരഞ്ഞെടുത്ത റെസ്‌റ്റോറന്റുകളിലും കഫേകളിലും നിരക്കിളവും മറ്റു ഒട്ടേറെ ആനുകൂല്യങ്ങളും ലഭിക്കും. കള്‍ച്ചര്‍ പാസ്സ്് പദ്ധതിയെക്കുറിച്ചും അംഗത്വം എങ്ങനെ എടുക്കാമെന്നത് സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ ഖത്തര്‍ മ്യൂസിയംസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. രാജ്യത്ത് കോവിഡ് -19 നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ജൂലൈ ഒന്നിന് ക്യുഎം നിരവധി മ്യൂസിയങ്ങളും പൈതൃക കേന്ദ്രങ്ങളും സന്ദര്‍ശകര്‍ക്കായി തുറന്നിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഉപരോധ രാജ്യങ്ങള്‍ക്കെതിരെ വ്യവഹാര നടപടികളുമായി ഖത്തര്‍ എയര്‍വേയ്‌സ്‌

ഖത്തറില്‍ പുതിയ സീസണില്‍ നിരവധി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍