in ,

ഖത്തര്‍ ദേശീയ മ്യൂസിയം നാലു വിര്‍ച്വല്‍ പ്രദര്‍ശനങ്ങള്‍ പ്രഖ്യാപിച്ചു

ദോഹ: കലാപ്രേമികള്‍ക്ക് ആസ്വാദ്യകരമായ അനുഭവം ഒരുക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ദേശീയ മ്യൂസിയം(എന്‍എംഒക്യു) നാലു വിര്‍ച്വല്‍ പ്രദര്‍ശനങ്ങള്‍ പ്രഖ്യാപിച്ചു. എന്‍എംഒക്യു ഒരുമിച്ച് സൃഷ്ടിക്കല്‍, ആവാസ കേന്ദ്രങ്ങളും ഷെല്‍ട്ടറും, ഖത്തറിന്റെ പാചക യാത്ര, മാല്‍ലവല്‍ എന്നീ നാലു പ്രദര്‍ശനങ്ങളാണ് വിര്‍ച്വല്‍ രൂപത്തില്‍ സംഘടിപ്പിക്കുന്നത്. ഓരോന്നിന്റെയും ഉള്ളടക്കം വികസിപ്പിക്കുന്നതിന് സംഭാവന നല്‍കാന്‍ ഡിജിറ്റല്‍ പ്രേക്ഷകര്‍ക്കും അവസരമുണ്ട്.
അത്തരം പ്രേക്ഷകരെ ദേശീയ മ്യൂസിയം സ്വാഗതം ചെയ്തു. കൊറോണ വൈറസ്(കോവിഡ്-19) മഹാമാരിയുടെ പശ്ചാത്തലത്തില്‍ മ്യൂസിയം ഉള്‍പ്പടെ അടച്ച സാഹചര്യത്തില്‍ക്കൂടിയാണ് ഇത്തരത്തില്‍ വിര്‍ച്വല്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പ്രദര്‍ശനത്തിന്റെ ഭാഗമായി സൃഷ്ടികള്‍ ദേശീയ മ്യൂസിയത്തിന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്യും. കോവിഡിനിടെ സൃഷ്ടിപരമായ പ്രതികരണങ്ങള്‍ പങ്കിടുന്നതിനുള്ള വേദിയായിക്കൂടിയാണ് പ്രദര്‍ശനത്തെ വിഭാവനം ചെയ്തിരിക്കുന്നത്.
കോവിഡ് മഹാമാരിയെ ദൃശ്യപരമായി പ്രതിഫലിപ്പിക്കാന്‍ കമ്യൂണിറ്റിയെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഒരുമിച്ച് സൃഷ്ടിക്കല്‍ എന്ന വിര്‍ച്വല്‍ പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. കമ്യൂണിറ്റി അംഗങ്ങള്‍ക്ക് തങ്ങളുടെ അനുഭവങ്ങള്‍ വരയിലൂടെയും നിറങ്ങളിലൂടെയും പെയിന്റിലൂടെയും ശില്‍പ്പങ്ങളിലൂടെയും ഫോട്ടോകളിലൂടെയും ഫിലിമിലൂടെയും ആവിഷ്‌കരിക്കാം.
ഈ സൃഷ്ടികള്‍ മ്യൂസിയത്തിന് അയച്ചുനല്‍കണം. കോവിഡ് മഹാമാരിയോടും അതുമായി ബന്ധപ്പെട്ട ജീവിതശൈലി മാറ്റങ്ങളോടും കമ്യൂണിറ്റിയുടെ കലാപരമായ പ്രതികരണമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.
ആറു മുതല്‍ പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളെയാണ് ഈ വിര്‍ച്വല്‍ ആര്‍ട്ട് പ്രദര്‍ശനം ലക്ഷ്യം വെക്കുന്നത്. നവംബറില്‍ കുട്ടികളുടെ മാസാചരണത്തില്‍ ഈ പ്രദര്‍ശനത്തിന്റെ ആഘോഷം നടക്കും.
ഖത്തറിന്റെ പ്രകൃതിദത്ത ചുറ്റുപാടുകളില്‍ നിന്നും അല്‍ബാറിലെ(മരുഭൂമി) ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ആവാസകേന്ദ്രങ്ങളും അഭയവും എന്ന പ്രദര്‍ശനം.
അനിശ്ചിതത്വങ്ങളുടെ സമയത്ത് അതിജീവനമെന്ന ലക്ഷ്യത്തോടെ മനുഷ്യവര്‍ഗവും ജീവജാലങ്ങളും സൃഷ്ടികളും അഭയം പ്രാപിക്കുന്നതെങ്ങനെയെന്ന് തുറന്നുകാട്ടാന്‍ ശ്രമിക്കുന്നതാണ് ഈ പ്രദര്‍ശനം. പ്രേക്ഷകര്‍ക്ക് തങ്ങളുടെ വീടുകളിലിരുന്നുകൊണ്ട് സൃഷ്ടിച്ച ഫോട്ടോഗ്രാഫുകള്‍, സ്‌കെച്ചുകള്‍, പെയിന്റിങുകള്‍ എന്നിവയെല്ലാം പങ്കുവെക്കാം. ഖത്തറിന്റെ പാചകയാത്ര തുറന്നുകാട്ടുന്നതാണ് മൂന്നാമത്തെ പ്രദര്‍ശനം.
ഖത്തരി ഭക്ഷണപാനീയങ്ങളെക്കുറിച്ചുള്ള പരമ്പരാഗതവും വ്യക്തിപരവുമായ വ്യാഖ്യാനങ്ങളും ഓരോ പാചകക്കുറിപ്പും പ്രതിനിധീകരിക്കുന്ന മൈക്രോ സ്റ്റോറിയും ഉയര്‍ത്തിക്കാട്ടുകയാണ് പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നത്. കരക്, ഘാവ, മത്രൂബ, ഹരീസ് ഉള്‍പ്പടെ ഖത്തരി വിഭവങ്ങളോ പാനീയങ്ങളോ തയാറാക്കുന്നതിന്റെ രണ്ടോ മൂന്നോ ചിത്രങ്ങള്‍ കമ്യൂണിറ്റി അംഗങ്ങള്‍ക്ക് പങ്കുവെക്കാം. പാചകത്തിന്റെ അന്തിമഫലം കാണിക്കുന്നതായിരിക്കണം ഒരു ഫോട്ടോ.
ഈ വിഭവം തയാറാക്കാന്‍ എങ്ങനെ പഠിച്ചുവെന്ന് വിശദീകരിക്കുന്ന ഹ്രസ്വകുറിപ്പുമുണ്ടാകണം. ഖത്തറില്‍ താമസിക്കുന്ന കലക്ടര്‍മാര്‍ക്ക് അവരുടെ സ്വകാര്യ ശേഖരം പൊതുജനങ്ങളുമായി പങ്കിടുന്നതിന് ഒരു വേദി നല്‍കാന്‍ മാല്‍ ലവല്‍ ശ്രമിക്കുന്നു. തങ്ങളുടെ വ്യക്തിഗത ശേഖരത്തില്‍ നിന്നും ഒന്നു മുതല്‍ മൂന്നു വരെ ഫോട്ടോഗ്രാഫുകള്‍ പങ്കുവെക്കാം, അവയെക്കുറിച്ച് വിശദീകരിക്കുന്ന ലഘുകുുറിപ്പുമുണ്ടാകണം. ിാീൂലഃവശയശശേീി@െൂാ.ീൃഴ.ൂമ. എന്ന ഇ-മെയില്‍ വിലാസത്തിലേക്കാണ് സൃഷ്ടികള്‍ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക- ിാീൂ.ീൃഴ.ൂമ/ലഃവശയശശേീിെ

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പ്രതിരോധ കുത്തിവെയ്പ്പ് സുപ്രധാനം: ബോധവത്കരണവുമായി പിഎച്ച്‌സിസി

റമദാന്‍ കാമ്പയിന്‍ ശക്തമാക്കി ക്യുആര്‍സിഎസ്‌