Thursday, January 21ESTD 1934
Shadow

ചേരിചേരാ പ്രസ്ഥാനത്തിന്റെ വിര്‍ച്വല്‍ ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്തു

ചേരിചേരാ സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി പങ്കെടുത്തപ്പോള്‍

ദോഹ: ചേരിചേരാ പ്രസ്ഥാന(നോണ്‍ അലൈന്‍ഡ് മൂവ്‌മെന്റ്- നാം)ത്തിന്റെ വിര്‍ച്വല്‍ ഉച്ചകോടിയില്‍ ഖത്തര്‍ പങ്കെടുത്തു. ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയാണ് ഖത്തറിനെ പ്രതിനിധീകരിച്ചത്. കോവിഡിനെതിരെ ഒന്നിച്ച് എന്ന പ്രമേയത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയായിരുന്നു ഉച്ചകോടി. വിവിധ രാജ്യങ്ങളുടെ ഭരണത്തലവന്‍മാര്‍ പങ്കെടുത്തു.
കോവിഡിനെ നേരിടുന്നതില്‍ അന്താരാഷ്ട്ര ഐക്യദാര്‍ഢ്യത്തിന്റെ പ്രാധാന്യവും ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ ലഭ്യമാക്കുന്നതിലെ സഹകരണവുമാണ് പ്രധാനമായും വിഷയമായത്. മഹാമാരിക്കു ശേഷം സ്ഥിരതയ്ക്കും സാമ്പത്തികവും സാമൂഹികവുമായ വികസനത്തിനുമായി ബഹുരാഷ്ട്രവാദത്തെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ചയായി. പകര്‍ച്ചവ്യാധിയെ നേരിടുന്നതില്‍ അംഗരാജ്യങ്ങളുടെ അടിസ്ഥാന മെഡിക്കല്‍, സാമൂഹിക, മാനുഷിക ആവശ്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഒരു പൊതു ഡാറ്റാബേസ് സ്ഥാപിക്കുന്നത് ഉറപ്പാക്കിക്കൊണ്ട് ടാസ്‌ക്ക് ഫോഴ്‌സ് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉയര്‍ന്നുവന്നു.

error: Content is protected !!