
ദോഹ: കോവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ കഴിഞ്ഞ നാലു മാസങ്ങളില്‍ ഖത്തര്‍ പോസ്റ്റ് രാജ്യത്തെ വിവിധ ഉപഭോക്താക്കള്‍ക്കായി എത്തിച്ചത് പത്തുലക്ഷം പാര്‍സലുകള്‍. ഖത്തറില്‍ അന്താരാഷ്ട്ര മെയിലുകളുടെയും ചരക്കുകളുടെയും വരവില്‍ എഴുപത് ശതമാനം ഇടിവാണുണ്ടായത്. കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ക്കിടയിലും ഖത്തര്‍ പോസ്റ്റ് വിശ്വസനീയവും സുരക്ഷിതവുമായ ഡെലിവറി സേവനം ലഭ്യമാക്കുന്നത് തുടരുകയാണ്.
അത്യാവശ്യമായ മെയിലുകളും ചരക്കുകളും ജനങ്ങളിലേക്കെത്തിക്കുകയും അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്നു. മരുന്നുകളുടെ ഹോംഡെലിവറി സേവനം വിജയകരമായി നടപ്പാക്കുന്നതിന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവയുമായും പൊതുജനാരോഗ്യ മന്ത്രാലയവുമായും സഹകരിച്ചുപ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് വീടുകളിലാണ് ഖത്തര്‍ പോസ്റ്റ് മരുന്നുകള്‍ സുരക്ഷിതമായി എത്തിച്ചത്. ഈ ആവശ്യം മുന്‍നിര്‍ത്തി പൊതുജനാരോഗ്യ മന്ത്രാലയം ഖത്തര്‍ പോസ്റ്റിനെ സമീപിച്ച് മൂന്നാഴ്ചക്കുള്ളില്‍ സേവനം ആരംഭിക്കുകയും റെക്കോര്‍ഡ് സമയത്തില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഈ സേവനം തുടങ്ങിയശേഷം പ്രതിമാസം 80,000ലധികം പാര്‍സലുകളാണ് വിതരണം ചെയ്തുവരുന്നത്.
മറ്റു അവശ്യവസ്തുക്കളും വീടുകളിലെത്തിക്കുന്നുണ്ട്. ഉദാഹരണത്തിന് കാരിഫോര്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നുള്ള പലചരക്ക് സാധനങ്ങളുടെ വിതരണം, ഇ-കൊമേഴ്‌സ് വിതരണം, പ്രാദേശിക ചില്ലറ വ്യാപാരികളെ പിന്തുണക്കുന്നതിനായി ഓണ്‍ലൈന്‍ ഡെലിവറി സേവനം തുടങ്ങിയവയെല്ലാം നടപ്പാക്കുന്നുണ്ട്.
ഈ വാണിജ്യ ബിസിനസുകള്‍ക്കായി ശരാശരി 10,000 ത്തിലധികം പാര്‍സലുകള്‍ ഖത്തര്‍ പോസ്റ്റ് പ്രതിമാസം വിതരണം ചെയ്യുന്നു. ഫാഷന്‍, സ്പോര്‍ട്സ്, ഇലക്ട്രോണിക്സ്, സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍, ഗാര്‍ഹിക ആക്സസറികള്‍ ഉള്‍പ്പടെയുള്ളവ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്. പ്രവചനാതീതമായ ഈ സമയത്ത് സുപ്രധാന ചരക്കുകളും സേവനങ്ങളും എത്തിക്കുന്നതില്‍ ഉപഭോക്താക്കളുടെയും ഖത്തര്‍ സമൂഹത്തിന്റെയും നിശ്വാസം നിലനിര്‍ത്താനാകുന്നതില്‍ അഭിമാനമുണ്ടെന്ന് ഖത്തര്‍ പോസ്റ്റ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഹമദ് അല്‍ഫാഹിദ പറഞ്ഞു. ഉപഭോക്താക്കളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി മുന്‍നിര ജീവനക്കാര്‍ അര്‍പ്പണബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപനം ചെറുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി
രോഗികളെ ഫാര്‍മസികളില്‍ നിന്നും ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുന്നതിനായി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, മെഡിക്കല്‍ ഉപഭോഗവസ്തുക്കള്‍, പോഷകാഹാര, പ്രമേഹ സംബന്ധിയായ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഖത്തര്‍ പോസ്റ്റ് വീടുകളിലെത്തിക്കുന്നുണ്ട്. സിദ്ര മെഡിസിന്‍ ഉള്‍പ്പടെയുള്ളവക്കായി ഈ സേവനം വിപുലീകരിച്ചിട്ടുണ്ട്. കോവിഡ് കാലയളവില്‍ വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളെയും ഖത്തര്‍ പോസ്റ്റ് പിന്തുണക്കുന്നുണ്ട്. മെട്രാഷ്-2 ഇ- സേവനങ്ങള്‍ക്കായി പ്രധാനപ്പെട്ട രേഖകള്‍ വിശ്വസനീയമായി സമയബന്ധിതമായി എത്തിക്കുന്നുണ്ട്.
ഡ്രൈവിംഗ് ലൈസന്‍സുകള്‍, വാഹന രജിസ്‌ട്രേഷനുകള്‍, ഖത്തര്‍ ഐഡികള്‍, പാസ്പോര്‍ട്ടുകള്‍ എന്നിവ പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും എത്തിച്ചുനല്‍കുന്നു. മഹാമാരി സമയത്ത് ഖത്തര്‍ പോസ്റ്റ് ഈ സുപ്രധാന ഡെലിവറികളില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
വിശുദ്ധ റമദാന്‍ മാസത്തില്‍ ഖത്തര്‍ പോസ്റ്റ് പ്രാദേശിക ബിസിനസായ വിദാം ഫുഡ്‌സിനെയും പിന്തുണച്ചു