in ,

ജിസിസിയില്‍ നിന്നും പുറത്തുപോകുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ഖത്തര്‍

ദോഹ: സഊദി അറേബ്യയുടെ നേതൃത്വത്തില്‍ ഉപരോധം നാലാംവര്‍ഷത്തിലേക്ക് കടക്കവെ ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍(ജിസിസി) നിന്നും പുറത്തുപോകുമെന്ന അഭ്യൂഹങ്ങള്‍ ഖത്തര്‍ തള്ളി. എന്നിരുന്നാലും ദോഹയെ സാമ്പത്തികമായും രാഷ്ട്രീയമായും ഒറ്റപ്പെടുത്താന്‍ ആറംഗ ജിസിസിയിലെ മൂന്നംഗങ്ങള്‍ നടത്തിയ ശ്രമം സംഘടനയെ സംശയിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിനിടയാക്കിയതായി ഖത്തര്‍ മുന്നറിയിപ്പ് നല്‍കി. ജിസിസിയില്‍ നിന്നും ഖത്തര്‍ ഉടന്‍തന്നെ വിട്ടുപോകുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ ഗള്‍ഫ് തലസ്ഥാനങ്ങളില്‍ പ്രചരിച്ചിരുന്നു. ജിസിസി വിടുന്നത് ഖത്തര്‍ പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് ഖത്തര്‍ അസിസ്റ്റന്റ് വിദേശകാര്യമന്ത്രിയും മന്ത്രാലയം വക്താവുമായ ലുലുവ അല്‍ഖാതിര്‍ എഎഫ്പിയോടു പ്രതികരിച്ചു. ആറു അംഗരാജ്യങ്ങളിലെ ജനങ്ങളുടെ പ്രതീക്ഷയുടെയും അഭിലാഷത്തിന്റെയും ഉറവിടമായിരുന്ന ജിസിസി വിഘടിച്ചതിനെത്തുടര്‍ന്ന് ജനങ്ങളുടെ നിരാശയില്‍നിന്നുമായിരിക്കണം ഇത്തരം കിംവദന്തികളുണ്ടായത്. സഊദി, യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങളുടെ ഖത്തറിനെതിരായ അനധികൃത ഉപരോധം നാലാം വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ ജിസിസിയിലെ ജനത ജിസിസിയെ ഒരു സ്ഥാപനമായി സംശയിക്കുകയും ചോദ്യംചെയ്യുകയും ചെയ്യുന്നതില്‍ അതിശയിക്കാനില്ല. ജിസിസി വീണ്ടും സഹകരണത്തിന്റെയും ഏകോപനത്തിന്റെയും വേദിയാകുമെന്ന് ഖത്തര്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ മേഖല നേരിടുന്ന വെല്ലുവിളികള്‍ കണക്കിലെടുത്ത് ഫലപ്രദമായ ജിസിസി എന്നത്തേക്കാളും ഇപ്പോള്‍ ആവശ്യമാണെന്നും ലുലുവ അല്‍ഖാതിര്‍ ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ചന്ദ്രിക ഖത്തര്‍ ഉദ്ഘാടന ചടങ്ങില്‍ സജീവ സാന്നിധ്യം

കോവിഡ് പരിശോധന: ഡ്രൈവ് ത്രൂ സ്വാബിങ് ഹബ്ബുകള്‍ നാളെ മുതല്‍