in

അമീര്‍- ജാരെദ് കുഷ്‌നര്‍ ചര്‍ച്ച; ഫലസ്തീന്‍ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഖത്തര്‍

ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സീനിയര്‍ ഉപദേഷ്ടാവ് ജാരെദ് കുഷ്‌നറുമായി ചര്‍ച്ച നടത്തി.
അല്‍ബഹര്‍ പാലസിലായിരുന്നു കൂടിക്കാഴ്ച. വിവിധ മേഖലകളില്‍ ഖത്തറും അമേരിക്കയും തമ്മിലുള്ള അടുത്ത സൗഹൃദവും സഹകരണവുമാണ് പ്രധാനമായും ചര്‍ച്ചയായത്. മിഡില്‍ഈസ്റ്റ് സമാധാനപ്രക്രിയ ഉള്‍പ്പടെ പൊതുതാല്‍പര്യമുള്ള നിരവധി വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നു. ഫലസ്തീന്‍ വിഷയത്തില്‍ ഖത്തറിന്റെ ഉറച്ച നിലപാട് അമീര്‍ ചര്‍ച്ചയില്‍ സ്ഥിരീകരിച്ചു.
അന്താരാഷ്ട്ര നിയമാനുസൃത പ്രമേയങ്ങളുടെയും അറബ് സമാധാന സംരംഭത്തിന്റെയും ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും അടിസ്ഥാനത്തില്‍, മേഖലയിലെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്നവിധത്തില്‍ ഫലസ്തീന്‍ വിഷയം നീതിപൂര്‍വ്വം പരിഹരിക്കണമെന്നതാണ് ഖത്തറിന്റെ നിലപാടെന്ന് അമീര്‍ വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ 212 പേര്‍ക്കു കൂടി കോവിഡ്: ഇന്നും ഒരു മരണം

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സിനിമാ തിയെറ്ററുകള്‍ തുറന്നു