in

ഖത്തറില്‍ സഊദിഅറേബ്യയുടെ പുതിയ അംബാസിഡര്‍ ചുമതലയേറ്റു

ഖത്തറിലെ സഊദിഅറേബ്യന്‍ അംബാസിഡറായി ചുമതലയേറ്റ പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ ഖത്തര്‍ ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്്ദുര്‍റഹിമാന്‍ അല്‍താനിയില്‍ നിന്ന് ക്രഡന്‍ഷ്യല്‍ സ്വീകരിക്കുന്നു. (ഫോട്ടോ: ക്യു.എന്‍.എ)

ഖത്തര്‍-സഊദി ബന്ധം കൂടുതല്‍ ശക്തമാവുന്നു

ദോഹ: സൗദി അറേബ്യയുടെ ഖത്തറിലെ അംബാസഡറായി  പ്രിന്‍സ് മന്‍സൂര്‍ ബിന്‍ ഖാലിദ് ബിന്‍ ഫര്‍ഹാന്‍ അല്‍സഊദ് സ്ഥാനമേറ്റു. അധികാര പത്രം ഏറ്റുവാങ്ങിക്കൊണ്ട് ഖത്തര്‍  ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി സൗദിഅറേബ്യയുടെ സ്ഥാനപതിയെ  വരവേറ്റു. പുതിയ സ്ഥാനപതിക്ക് വിജയാശംസകള്‍ നേര്‍ന്ന ഖത്തര്‍ ഉപപ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലെ സഹകരണവും  ഉഭയകക്ഷി ബന്ധവും കൂടുതല്‍ ശക്തമാക്കുന്നതിനുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
കഴിഞ്ഞ ജനുവരി അഞ്ചിന് സൗദിയില്‍ നടന്ന ജി.സി.സി ഉച്ചകോടിയില്‍ അല്‍ഉല കരാര്‍ ഒപ്പുവെച്ചതോടെയാണ്  മൂന്നര വര്‍ഷത്തിലേറെയായുള്ള ഖത്തര്‍ ഉപരോധം നീങ്ങിയത്. ഇതോടെയാണ് ഇരുരാജ്യങ്ങളും കര വ്യോമ കടല്‍ അതിര്‍ത്തികള്‍  തുറന്നത്. ഇരു രാജ്യങ്ങളിലേക്കും പൗരന്‍മാരും പ്രവാസികളും നിലവില്‍ യാത്ര നടത്തുന്നുമുണ്ട്. ഖത്തറില്‍ സൗദി എംബസി ഉടന്‍  പുനരാരംഭിക്കുമെന്ന് സൗദിഅറേബ്യയുടെ വിദേശകാര്യമന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അടുത്തിടെ പറഞ്ഞിരുന്നു.  ഉപകരണങ്ങളടക്കമുള്ള സൗകര്യങ്ങള്‍ സജ്ജമാക്കുന്നതിനുള്ള സമയപ്രശ്‌നം മാത്രമേ ബാക്കിയുള്ളൂവെന്നും അധികൃതര്‍  അറിയിച്ചിരുന്നു. 2017 ജൂണില്‍ ഉപരോധം പ്രഖ്യാപിച്ചതോടെയാണ് ഖത്തറിലെ സൗദി എംബസി പ്രവര്‍ത്തനം നിര്‍ത്തിയത്. അല്‍ഉല കരാറിന് ശേഷം സഊദിഅറേബ്യയും ഖത്തറും തമ്മില്‍ പൂര്‍വ്വബന്ധത്തിലേക്ക് തിരിച്ചുവരാനുള്ള പല നടപടികളും ഘട്ടം ഘട്ടമായി ആരംഭിച്ചിരുന്നു. പുതിയ അംബാസിഡര്‍ കൂടി വന്നതോടെ സൗദി അറേബ്യ നയതന്ത്രബന്ധം കൂടുതല്‍ ശക്തമാവുകയാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറിന്‌ എണ്ണയിതര മേഖലയില്‍ 61 ശതമാനം വളര്‍ച്ച; 2026-ഓടെ എല്‍.എന്‍.ജി ഉത്പാദനം 40 ശതമാനം വര്‍ധനവിലേക്ക്: ശൈഖ് തമീം

സമാധാനത്തോടെ, സുരക്ഷിതമായി ഖത്തര്‍; ആഗോള സമാധാന സൂചികയില്‍ മെന മേഖലയില്‍ വീണ്ടും ഒന്നാമത്