in

ഐസിസിനെതിരായ പോരാട്ടത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഖത്തര്‍

ശൈഖ് മുഹമ്മദ് ബിന്‍ അല്‍താനി

ദോഹ: ഐസിസിനെതിരായ പോരാട്ടത്തിന് പ്രതിജ്ഞാബദ്ധമെന്ന് ഖത്തര്‍. കൊറോണ വൈറസ്(കോവിഡ്-19) മഹാമാരി കാരണം ഖത്തറും ലോകവും നേരിടുന്ന അസാധാരണമായ സാഹചര്യങ്ങള്‍ക്കിടയിലും ഇറാഖിലും സിറിയയിലും ഐസിസിനെ നേരിടുന്നതിനും ഐസിസിനെ പരാജയപ്പെടുത്താനുള്ള ആഗോള സഖ്യത്തിന്റെ ലക്ഷ്യങ്ങളോടും ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. സമഗ്രവും ബഹുമുഖവുമായ ശ്രമത്തിലൂടെ തീവ്രവാദ ഗ്രൂപ്പിനെ സ്ഥിരമായി പരാജയപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ സൃഷ്ടിക്കുന്നതിലെ രാജ്യത്തിന്റെ പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കി. ഐസിസ് ചെറുകിട ഗ്രൂപ്പിനെ പരാജയപ്പെടുത്താനുള്ള ആഗോള സഖ്യത്തിന്റെ യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുകയായിരുന്നു വിദേശകാര്യമന്ത്രി.
സിവിലിയന്മാര്‍ക്കെതിരായ ഐസിസിന്റെ കുറ്റകൃത്യങ്ങള്‍ക്കും അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനങ്ങള്‍ക്കും വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ ആവശ്യമാമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി ചൂണ്ടിക്കാട്ടി. സിവിലിയന്‍മാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ഐസിസിനും അനുബന്ധ ഗ്രൂപ്പുകള്‍ക്കും സമാധാനത്തിനും സുരക്ഷക്കും അന്തര്‍ദേശീയ ഭീഷണി ഉയര്‍ത്താന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തുന്നതിനും എല്ലാ സഖ്യരേഖകളിലുമുള്ള സഹകരണം വര്‍ധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇറാഖിന്റെയും സിറിയയുടെയും വീണ്ടെടുക്കലിനും സ്ഥിരതക്കും ആവശ്യമായ വ്യവസ്ഥകള്‍ കൈവരിക്കുന്നതിനും സഹകരണം തുടരുന്നതിനും ഖത്തറിന്റെ പിന്തുണ തുടരും. നിയമാനുസൃത പങ്കാളികള്‍ക്ക് ആവശ്യമായ സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഐസിസിനെതിരായ യുദ്ധത്തില്‍ ഇറാഖ് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പശ്ചിമാഫ്രിക്കയിലും സഹേല്‍ മേഖലയിലും ഐസിസ് അനുബന്ധ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ഖത്തര്‍ പങ്കാളികളുമായി ആശങ്ക പങ്കുവെക്കുന്നുണ്ട്. ഈ മേഖലകളിലെ ഐസിസ് ഭീഷണിയുടെ മൂലകാരണങ്ങള്‍ അഭിസംബോധന ചെയ്യുമ്പോള്‍ കൂടുതല്‍ ഏകോപനം ആവശ്യമാണെന്ന് വിദേശകാര്യമന്ത്രി പറഞ്ഞു. തീവ്രവാദ കുറ്റകൃത്യങ്ങള്‍ക്ക് ശക്തമായ ഉത്തരവാദിത്ത സംവിധാനങ്ങളുണ്ടാകണം. വിദേശ തീവ്രവാദ പോരാളികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ അന്താരാഷ്ട്ര നിയമപ്രകാരം അഭിമുഖീകരിക്കുകയും വേണം. അങ്ങനെ ചെയ്യാതെ ഐസിസിനെ പരാജയപ്പെടുത്തിയെന്ന് ് പൂര്‍ണ്ണമായി അവകാശപ്പെടാന്‍ കഴിയില്ല- വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി.

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 ജൂണ്‍ 5) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ബാങ്കുകളിലും പ്രവേശനത്തിന് ഇഹ്തിറാസ് ആപ്പ് പരിശോധിക്കുന്നു