in

ഖത്തര്‍ സ്റ്റാര്‍സ് ലീഗ്: ദുഹൈലിന്റെ മുന്നേറ്റം തുടരുന്നു

സ്റ്റാര്‍സ് ലീഗില്‍ അല്‍സദ്ദ് സ്‌റ്റേഡിയത്തില്‍ നടന്ന അല്‍ദുഹൈല്‍- അല്‍ഗറാഫ മത്സരത്തില്‍ നിന്ന്‌

ദോഹ: ഖത്തര്‍ സ്റ്റാര്‍സ് ലീഗില്‍ അല്‍ദുഹൈലിന്റെ മുന്നേറ്റം തുടരുന്നു. 19-ാം റൗണ്ടില്‍ കഴിഞ്ഞദിവസം അല്‍സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്‍ദുഹൈല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് അല്‍ഗറാഫയെ പരാജയപ്പെടുത്തി. ഇതോടെ സ്റ്റാര്‍സ് ലീഗ് കിരീടത്തിലേക്ക് ദുഹൈല്‍ ഒരുപടികൂടി അടുത്തു. 19 മത്സരങ്ങളില്‍ 14 വിജയവും നാലു സമനിലയും ഒരു തോല്‍വിയുമായി 46 പോയിന്റോടെ ലീഗില്‍ ഒന്നാമതാണ് ദുഹൈല്‍. മൂന്നു റൗണ്ടുകള്‍ കൂടി അവശേഷിക്കെ ദുഹൈല്‍ ചാമ്പ്യന്‍പട്ടം ഏറെക്കുറെ ഉറപ്പാക്കിയിട്ടുണ്ട്. ഗറാഫക്കെതിരെ മികച്ച പ്രകടനമാണ് ദുഹൈല്‍ പുറത്തെടുത്തത്.
നാലാം മിനുട്ടില്‍ മുഹമ്മദ് മുണ്ടാരിയും 80-ാം മിനുട്ടില്‍ എഡ്മില്‍സണ്‍ ജൂനിയറുമാണ് ദുഹൈലിന്റെ വിജയഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ഒന്‍പത് വിജയവും നാലു സമനിലയും ആറു തോല്‍വിയുമായി 31 പോയിന്റോടെ ലീഗില്‍ നാലാമതാണ് അല്‍ഗറാഫ. കഴിഞ്ഞദിവസം നടന്ന രണ്ടാമത്തെ മത്സരത്തില്‍ അല്‍ഖോറും അല്‍വഖ്‌റയും ഓരോ ഗോള്‍ വീതം നേടി സമനിലയിലായി. 17-ാം മിനുട്ടില്‍ മുഹമ്മദ് ബെന്യെതൂവിന്റെ ഗോളിലൂടെ വഖ്‌റയാണ് മുന്നിലെത്തിയത്. 67-ാം മിനുട്ടില്‍ ലൂക്ക ബോര്‍ജസ് ഡെ ബ്രിട്ടോ അല്‍ഖോറിനായി തിരിച്ചടിച്ചു. വഖ്‌റയിലെ അല്‍ജനൂബ് സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. അഞ്ചു വിജയവും ആറു സമനിലയും എട്ടു തോല്‍വിയുമായി 21 പോയിന്റോടെ ലീഗില്‍ ഏഴാമതാണ് വഖ്‌റ. മൂന്നു വിജയവും ആറു സമനിലയും പത്തു തോല്‍വിയുമായി 15 പോയിന്റോടെ പത്താം സ്ഥാനത്താണ് അല്‍ഖോര്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദോഹ ഡയമണ്ട് ലീഗ് സെപ്തംബര്‍ 25ന്

അല്‍ഗറാഫ സര്‍വീസ് റോഡിന്റെ ഒരുഭാഗം അടച്ചു