in

ഗസയില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ഖത്തറിന്റെ ധനസഹായ വിതരണം ഉടന്‍

ദോഹ: ഗസയില്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കുള്ള ഖത്തറിന്റെ ധനസഹായവിതരണം ഉടന്‍ തുടങ്ങും. ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെയും ഏകോപനത്തോടെയും അടുത്തയാഴ്ച ആദ്യം സഹായവിതരണത്തിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങും.
ഗസ പുനര്‍നിര്‍മാണത്തിനായുള്ള ഖത്തരി കമ്മിറ്റി ചെയര്‍മാന്‍ അംബാസഡര്‍ മുഹമ്മദ് അല്‍ഇമാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു കുടുംബത്തിന് നൂറു ഡോളര്‍ വീതം ഒരുലക്ഷം കുടുംബങ്ങള്‍ക്കാണ് സഹായം വിതരണം ചെയ്യുന്നത്. ഗസയിലെ ജനങ്ങളുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള ഖത്തറിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് സഹായവിതരണം. ഗസയിലെ സാമൂഹിക വികസനമന്ത്രാലയവുമായി ഏകോപിപ്പിച്ച് അംഗീകരിച്ച മാനദണ്ഡങ്ങളും വ്യവസ്ഥകളും അനുസരിച്ചാണ് ഗുണഭോക്തൃകുടുംബങ്ങളെ തെരഞ്ഞെടുക്കുന്നത്.
ഗസയിലെ ബന്ധപ്പെട്ട പോസ്റ്റ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് സഹായവതിരണം. ഗുണഭോക്താക്കള്‍ക്കിടയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനും അവക്കിടയില്‍ മതിയായ അകലം പാലിക്കുന്നതിനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച ധനവിതരണത്തിനുള്ള നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്.
തപാല്‍ ഓഫീസുകളില്‍ തിരക്ക് കുറക്കുന്നതിനായി ഓരോ ഗുണഭോക്താവിനും കൃത്യമായ ദിവസവും സമയവും നിശ്ചയിച്ചായിരിക്കും വിതരണം. ഖത്തരി കമ്മിറ്റിയുടെ പൂര്‍ണമേല്‍നോട്ടത്തിലായിരിക്കും വിതരണം.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കണമെന്ന് ഖത്തര്‍

ഹമദ് തുറമുഖത്തിന്റെ രണ്ടാം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മാണത്തില്‍ ഖത്തരി ഉത്പന്നങ്ങള്‍ക്ക് പ്രധാന പങ്ക്