in

ഖത്തര്‍ പാക്കിസ്ഥാന് 1 മില്യണ്‍ കോവിഡ് വാക്‌സിന്‍ നല്‍കും

പാക്കിസ്ഥാനിലെ ഖത്തര്‍ അംബാസിഡര്‍ ശൈഖ് സഊദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍താനിയും പാക്കിസ്ഥാന്‍ നാഷണല്‍ അസംബ്ലി സ്പീക്കര്‍ അസദ് ഖൈസറും തമ്മില്‍ ചര്‍ച്ച നടത്തുന്നു

ദോഹ: ഖത്തര്‍ പാക്കിസ്ഥാന് ഒരു മില്യണ്‍ കോവിഡ് ലവാക്‌സിന്‍ നല്‍കുമെന്ന് പാക്കിസ്ഥാന്‍ നാഷണല്‍ അംസംബ്ലിയുടെ അറിയിപ്പ്. ഒരു വാര്‍ത്താക്കുറിപ്പിലൂടെയാണ് പാക്കിസ്ഥാന്‍ നാഷണല്‍ അസംബ്ലി ഇക്കാര്യമറിയിച്ചതെന്ന് ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനിലെ ഖത്തര്‍ അംബാസിഡര്‍ ശൈഖ് സഊദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍താനിയും പാക്കിസ്ഥാന്‍ നാഷണല്‍ അസംബ്ലി സ്പീക്കര്‍ അസദ് ഖൈസറും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഇത്തരമൊരു ധാരണയിലെത്തിയത്. പാക്കിസ്ഥാനുമായുള്ള ഖത്തറിന്റെ സുദീര്‍ഘമായതും ശക്തമായതുമായ നയതന്ത്ര ബന്ധം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഖത്തര്‍ അറിയിച്ചതായും കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഒരു മില്യണ്‍ വാക്‌സിന്‍ ഡോസുകള്‍ നല്‍കാമെന്ന് അറിയിച്ചതായും പാക്കിസ്ഥാന്‍ നാഷണല്‍ അസംബ്ലി ട്വീറ്റ് ചെയ്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

എംബസി ഓപ്പണ്‍ ഹൗസ് ഇന്ന് വൈകീട്ട് 3 മുതല്‍; നേരിലും ഫോണിലും ഓണ്‍ലൈനിലും പരാതി സ്വീകരിക്കും

ഒ. മുസ്തഫയ്ക്ക് ഇന്ത്യന്‍ മീഡിയാ ഫോറം യാത്രയയപ്പ് നല്‍കി