in

എത്യോപ്യയില്‍ വൃക്ക ചികിത്സാകേന്ദ്രത്തിന് സഹായവുമായി ഖത്തര്‍

ദോഹ: എത്യോപ്യയിലെ അദിസ് അബാബയില്‍ വൃക്ക ചികിത്സാകേന്ദ്രത്തിന്റെ നിര്‍മാണത്തിന് സഹായവുമായി ഖത്തര്‍. ഇതുമായി ബന്ധപ്പെട്ട ഗ്രാന്റ് കരാറില്‍ ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ്(ക്യുഎഫ്എഫ്ഡി) ഒപ്പുവെച്ചു. ക്യുഎഫ്എഫ്ഡി ഡയറക്ടര്‍ ജനറല്‍ ഖലീഫ ബിന്‍ ജാസിം അല്‍ കുവാരിയും എത്യോപ്യ ധനമന്ത്രി അദ്മാസു നെബെബെയുമാണ് കരാറില്‍ ഒപ്പുവെച്ചത്. എത്യോപ്യയിലെ ആരോഗ്യമേഖലയ്ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണയുടെ ചട്ടക്കൂടിനുള്ളില്‍നിന്നുകൊണ്ടാണ് പദ്ധതിയെന്ന് ക്യുഎഫ്എഫ്ഡി പ്രസ്താവനയില്‍ പറഞ്ഞു. ഖത്തരി-എത്യോപ്യന്‍ സഹകരണത്തില്‍ സമീപകാലയളവില്‍ വളര്‍ച്ചയുണ്ടായിട്ടുണ്ട്.
ഖത്തറും എത്യോപ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സംയുക്ത സഹകരണവും മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനും ക്യുഎഫ്എഫ്ഡി ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഗ്രാന്റ് അദിസ് അബാബയിലെ വൃക്ക ചികിത്സാ ആശുപത്രിയുടെ നിര്‍മ്മാണത്തിനും സജ്ജീകരണത്തിനുമായി ചെലവഴിക്കും. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്ക് സമഗ്രമായ ചികിത്സയായിരിക്കും പുതിയ കേന്ദ്രത്തില്‍ ലഭ്യമാക്കുക. വൃക്കരോഗികള്‍ക്ക് ഡയാലിസിസിനും ട്രാന്‍സ്പ്ലാന്റേഷനുമുള്ള സൗകര്യവും ഉണ്ടാകും. പ്രതിവര്‍ഷം 1.10ലക്ഷത്തിലധികം പേര്‍ക്കായിരിക്കും കേന്ദ്രത്തിന്റെ പ്രയോജനം ലഭിക്കുക. എത്യോപ്യയിലെ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് സ്വയംപര്യപ്തമായ വിദ്യാഭ്യാസ കേന്ദ്രമായും പുതിയ കേന്ദ്രം പ്രവര്‍ത്തിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ടെലി കമ്യൂണിക്കേഷന്‍ സേവനങ്ങളില്‍ 90%പേരും സംതൃപ്തരെന്ന് സര്‍വേ

ടോക്കിയോ ഒളിമ്പിക്‌സ് നീട്ടിയ തീരുമാനത്തെ പിന്തുണച്ച് ക്യുഒസി