in

ഗസയിലെ യുഎന്‍ ഭക്ഷ്യപദ്ധതിക്ക് പിന്തുണയുമായി ഖത്തര്‍ ചാരിറ്റി

ദോഹ: യുഎന്നിന്റെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ദുരിതാശ്വാസ, വര്‍ക്ക് ഏജന്‍സിയുടെ(യുഎന്‍ആര്‍ഡബ്ല്യുഎ) ഗസയിലെ ഭക്ഷ്യപദ്ധതിക്ക സഹായവും പിന്തുണയുമായി ഖത്തര്‍ ചാരിറ്റി. ഇതുമായി ബന്ധപ്പെട്ട് 15 ലക്ഷം ഡോളറിന്റെ സംഭാവന കരാറില്‍ ഖത്തര്‍ ചാരിറ്റി ഒപ്പുവെച്ചു.
ഈ സംഭാവന ഗസയിലെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് നിര്‍ണായക ഭക്ഷ്യസഹായം നല്‍കാന്‍ യുഎന്‍ആര്‍ഡബ്ല്യുഎയെ പ്രാപ്തമാക്കും. യുഎന്‍ ഏജന്‍സി നല്‍കുന്ന സുപ്രധാന ജീവന്‍ രക്ഷാസേവനങ്ങളെ പിന്തുണക്കുന്നതിനുള്ള ഖത്തറിന്റെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സഹായം. നിലവില്‍ ഗസ മുനമ്പിലെ ഒരു ദശലക്ഷം ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് യുഎന്‍ആര്‍ഡബ്ല്യുഎ ഭക്ഷ്യ സഹായം നല്‍കുന്നുണ്ട്.
ഫലസ്തീന്‍ അഭയാര്‍ഥികളെയും ഏജന്‍സികളെയും നിരന്തരം പിന്തുണക്കുന്ന ഖത്തറിനും ഖത്തര്‍ ചാരിറ്റിക്കും നന്ദി അറിയിക്കുന്നതായി
യുഎന്‍ആര്‍ഡബ്ല്യുഎ ചീഫ് ഓഫ് ഡോണര്‍ റിലേഷന്‍സ് മാര്‍ക്ക് ലസ്സൗയി പറഞ്ഞു. ഏജന്‍സിക്കു നല്‍കുന്ന വാര്‍ഷിക സഹായം ഖത്തര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ഖത്തര്‍ ചാരിറ്റി ഉള്‍പ്പടെയുള്ള സംഘടനകളും വലിയതോതില്‍ ഏജന്‍സിക്കു സഹായം നല്‍കുന്നുണ്ട്.
ഏറ്റവും അര്‍ഹരായ ജനവിഭാഗങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനായി യുഎന്നുമായും രാജ്യാന്തര സംഘടനകളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ഖത്തര്‍ ചാരിറ്റി ശ്രദ്ധ നല്‍കുന്നുണ്ടെന്ന് റിലീഫ് ആന്റ് പാര്‍ട്ട്ണര്‍ഷിപ്പ് ഡയറക്ടര്‍ അഹമ്മദ് അല്‍റുമൈഹി പറഞ്ഞു. വൈറസ് പടരാതിരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളുടെ ഭാഗമായി ദുരിതബാധിത മനുഷ്യരുടെ ദുരിതങ്ങള്‍ ലഘൂകരിക്കാന്‍ ഖത്തര്‍ ചാരിറ്റി ഊന്നല്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് -19 മഹാമാരി സമയത്ത് അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനുള്ള യുഎന്‍ആര്‍ഡബ്ല്യുഎയുടെ ശ്രമങ്ങളെ ഈ സംഭാവന പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വഖ്‌റയിലെ അല്‍ജബല്‍ ഇന്റര്‍സെക്ഷന്‍ ഭാഗികമായി തുറന്നു

കുട്ടികളുടെ ലൈബ്രറിയുടെ സേവനം ലഭിച്ചത് 20,000ലധികം കുട്ടികള്‍ക്ക്