in

ദ്രവീകൃത പ്രകൃതി വാതക കയറ്റുമതി: ഒന്നാം സ്ഥാനത്ത് ഖത്തര്‍ തന്നെ

Image processed by CodeCarvings Piczard ### FREE Community Edition ### on 2020-04-27 16:46:23Z | |

ദോഹ: ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയില്‍ ഒന്നാംസ്ഥാനത്ത് ഖത്തര്‍. വരുംവര്‍ഷങ്ങിളിലും ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതകത്തിന് വിപണിയില്‍ ആവശ്യകതയേറും. എല്‍എന്‍ജി കയറ്റുമതിയില്‍ ഖത്തറിന്റെ നേതൃസ്ഥാനം മാറ്റമില്ലാതെ തുടരുന്നു. രാജ്യാന്തര വാതക യൂണിയന്റെ(ഐജിയു) 2020 വേള്‍ഡ് എല്‍എന്‍ജി റിപ്പോര്‍ട്ടു പ്രകാരം കഴിഞ്ഞവര്‍ഷം 77.8 മില്യണ്‍ ടണ്‍ പ്രകൃതിവാതകമാണ് ഖത്തര്‍ കയറ്റുമതി നടത്തിയത്.
ആഗോളതലത്തില്‍ ആകെ ദ്രവീകൃത പ്രകൃതിവാതക വ്യാപാരത്തിന്റെ നല്ലൊരു ശതമാനവും ഖത്തറിന്റേതാണ്. ഈ മേഖലയില്‍ വിപണിയില്‍ നേതൃസ്ഥാനത്താണ് ഖത്തര്‍. ഒരു പതിറ്റാണ്ടിലധികമായി ദ്രവീകൃത പ്രകൃതിവാതക കയറ്റുമതിയില്‍ ഖത്തര്‍ ഒന്നാംസ്ഥാനത്ത് തുടരുന്നു. രണ്ടാംസ്ഥാനത്ത് ഓസ്‌ട്രേലിയയാണ്. കഴിഞ്ഞവര്‍ഷം 75.4 മില്യണ്‍ടണ്‍ എല്‍എന്‍ജിയാണ് ഓസ്‌ട്രേലിയ കയറ്റുമതി ചെയ്തത്. മലേഷ്യയെ മറികടന്ന് അമേരിക്ക മൂന്നാംസ്ഥാനത്തെത്തി. 33.8 മില്യണ്‍ ടണ്ണിന്റെ കയറ്റുമതിയാണ് അമേരിക്ക നടത്തിയത്. മലേഷ്യയുടെ കയറ്റുമതി 26.2 മില്യണ്‍ ടണ്ണായിരുന്നു. നാലാം സ്ഥാനത്ത് റഷ്യ, 29.3 മില്യണ്‍ ടണ്‍. കഴിഞ്ഞവര്‍ഷം ആഗോള എല്‍എന്‍ജി വ്യാപാരം 40.93 മില്യണ്‍ ടണ്‍ വര്‍ധിച്ച് 354.73 മില്യണ്‍ ടണ്ണിലെത്തി. 13ശതമാനമാണ് വര്‍ധന. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് വര്‍ധന രേഖപ്പെടുത്തുന്നത്. അമേരിക്ക 13.1 മില്യണ്‍ ടണ്‍, ഓസ്‌ട്രേലിയ 8.7 മില്യണ്‍ ടണ്‍, റഷ്യ 11 മില്യണ്‍ ടണ്‍ വീതം അധികമായി കയറ്റുമതി ചെയ്തു. ഖത്തറിന്റെ എല്‍എന്‍ജി വിപുലീകരണ പദ്ധതി അന്തിമ നിക്ഷേപ തീരുമാനത്തിലേക്ക്(എഫ്‌ഐഡി) പുരോഗമിക്കുകയാണ്. ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ ഖത്തറിന്റെ വിപണിയിലെ നേതൃസ്ഥാനം പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് ഐജിയു ചൂണ്ടിക്കാട്ടി.
മൂന്ന് ദേശീയ വിപണികളില്‍ മാത്രമാണ് കയറ്റുമതി നിലവാരത്തില്‍ 2018നെ അപേക്ഷിച്ച് കുറവുണ്ടായത്. ഇന്തോനേഷ്യയില്‍ 2.7 മില്യണ്‍ ടണ്ണിന്റെയും ഇക്വറ്റോറിയല്‍ ഗ്വിനിയയില്‍ 0.65 മില്യണ്‍ ടണ്ണിന്റെയും നോര്‍വേയില്‍ 0.45 മില്യണ്‍ ടണ്ണിന്റെയും കുറവുണ്ടായി. കഴിഞ്ഞവര്‍ഷം ബംഗ്ലാദേശ്, പാകിസ്താന്‍, പോളണ്ട്, പനാമ രാജ്യങ്ങള്‍ വാതക ഇറക്കുമതി വര്‍ധിപ്പിച്ചു. ഇറക്കുമതിയില്‍ ഏറ്റവും വലിയ വര്‍ധന യൂറോപ്പിലായിരുന്നു. യുകെ, ഫ്രാന്‍സ്, സ്‌പെയിന്‍, നെതര്‍ലന്റ്‌സ്, ഇറ്റലി, ബെല്‍ജിയം രാജ്യങ്ങള്‍ അധികമായി 32 മില്യണ്‍ ടണ്‍ ഇറക്കുമതി ചെയ്തു. ലോകത്തിന് എല്‍എന്‍ജി വിതരണം ചെയ്യുന്നതില്‍ ഏറ്റവും വഴക്കമുള്ള രാജ്യവും ഏറ്റവും വലിയ ഉത്പാദകരും ഖത്തറാണ്. ഏറ്റവും വിപുലമായ ഗ്യാസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി കൈകാര്യം ചെയ്യുന്നതും ഖത്തറാണ്.
വാതകത്തിന് ആഗോളാടിസ്ഥാനത്തില്‍ വര്‍ധിച്ച ആവശ്യകതയുടെ വലിയൊരു ഭാഗവും നിറവേറ്റുന്നത് ഖത്തറാണ്. രാജ്യത്തിനകത്തും പുറത്തുമായി നിക്ഷേപപദ്ധതികള്‍ വിപുലീകരിക്കുന്നുണ്ട്. ഖത്തറില്‍ പ്രകൃതി വാതകത്തിന്റെ ഉത്പാദനം വരുംവര്‍ഷവും കൂടിയ അളവില്‍ തുടരും.ഖത്തറില്‍ ഉത്പാദനത്തിനും ദ്രവീകൃത പ്രകൃതിവാതകമായി പരിവര്‍ത്തിപ്പിക്കുന്നതിനും വളരെ കുറഞ്ഞ തുകയാണ് ചെലവാകുന്നത്.

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധാ കേന്ദ്രമായി നാഷണല്‍ കമാന്‍ഡ് സെന്റര്‍

കോവിഡ്-19 മരണനിരക്ക് ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഖത്തറും