in

ഖത്തര്‍- തുര്‍ക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി മന്ത്രിതലയോഗം ഇസ്താന്‍ബുളില്‍

ഖത്തര്‍- തുര്‍ക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ ആറാമത് സെഷന് മുന്നോടിയായി മന്ത്രിതല യോഗം ഇസ്താന്‍ബുളില്‍ തുടങ്ങിയപ്പോള്‍

ദോഹ: ഖത്തര്‍- തുര്‍ക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ ആറാമത് സെഷന്റെ ഭാഗമായ മന്ത്രിതല യോഗം ഇസ്താന്‍ബുളില്‍ തുടങ്ങി. ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനിയും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലുത് കവുസോഗ്ലുവും പങ്കെടുത്തു. ഇസ്മിറിലുണ്ടായ ഭൂചലനത്തിന്റെ ഇരകളുടെ കുടുംബങ്ങളോടു ഖത്തര്‍ അമീറിന്റെയും സര്‍ക്കാരിന്റെയും ജനങ്ങളുടെയും അനുശോചനം വിദേശകാര്യമന്ത്രി ആവര്‍ത്തിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ദുരന്തത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് തുര്‍ക്കിക്ക് ഖത്തറിന്റെ പിന്തുണയും അദ്ദേഹം ആവര്‍ത്തിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെയും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്റെയും രക്ഷാകര്‍തൃത്വത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ഉഭയകക്ഷിബന്ധം പരസ്പര പൂരക പങ്കാളിത്തത്തിന്റെ തലത്തിലേക്ക് ശക്തിപ്പെടുകയാണെന്നും ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. സുരക്ഷ, രാഷ്ട്രീയം, സൈനികം, നിക്ഷേപം, വികസനം, സംസ്‌കാരം എന്നിങ്ങനെ എല്ലാ മേഖലകളിലും തന്ത്രപരമായ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനായി ഉറ്റുനോക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നവംബറില്‍ ദോഹയില്‍ നടന്ന ഖത്തര്‍-തുര്‍ക്കി സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റിയുടെ അഞ്ചാം സെഷന്റെ ഫലത്തെ അദ്ദേഹം പ്രശംസിച്ചു. ഈ നവംബര്‍ 26നു നടക്കുന്ന സുപ്രീം ജോയിന്റ് കമ്മിറ്റി യോഗത്തില്‍ ഇരുരാജ്യങ്ങളും വിവിധ കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവെക്കും. ഈ യോഗത്തിനു മുന്നോടിയായാണ് മന്ത്രിതലയോഗം. ഖത്തറിനും തുര്‍ക്കിക്കുമിടയില്‍ കഴിഞ്ഞവര്‍ഷം ഉഭയകക്ഷിവ്യാപാരം 2.15 ബില്യണ്‍ ഡോളറിലേക്കെത്തിയിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സൈനിക പോലീസ് സേനാ കമാന്‍ഡ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

കൂടിക്കാഴ്ച നടത്തി