in

ആഗോളതലത്തിലെ മികച്ച വാഴ്‌സിറ്റികളില്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയും

ദോഹ: ഖത്തര്‍ യൂണിവേഴ്‌സിറ്റി(ക്യുയു)ക്ക് മറ്റൊരംഗീകാരം കൂടി. ടൈംസ് ഹയര്‍ എജ്യൂക്കേഷന്റെ യൂണിവേഴ്‌സിറ്റി ഇംപാക്റ്റ് റാങ്കിങ്‌സ് 2020ല്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിയും ഇടംനേടി. ആകെ 766 യൂണിവേഴ്‌സിറ്റികളാണ് പട്ടികയിലുള്ളത്. ഇതില്‍ ഏറ്റവും മികച്ച 300 യൂണിവേഴ്‌സിറ്റികളുടെ പട്ടികയിലാണ് ഖത്തര്‍ യൂണിവേഴ്‌സിറ്റി ഇടംനേടിയത്. കാലാവസ്ഥാ ആക്ഷന്‍ വിഭാഗത്തില്‍ 16-ാം സ്ഥാനവും നേടാനായിട്ടുണ്ട്. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഉന്നതവിദ്യാഭ്യാസ വിലയിരുത്തല്‍ പ്രസ്ഥാനമായ ടൈംസ്.
യൂണിവേഴ്‌സിറ്റി റാങ്കിങില്‍ വര്‍ഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഖത്തര്‍ യൂണിവേഴ്‌സിറ്റിക്ക് കഴിയുന്നുണ്ട്. ഖത്തറിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ആദ്യ ദേശീയ സ്ഥാപനമെന്ന നിലയില്‍ തങ്ങളുടെ പങ്ക് മനസിലാക്കിയാണ് യൂണിവേഴ്‌സിറ്റി മുന്നോട്ടുപോകുന്നത്. ഗവേഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ ഇംപാക്റ്റ് റാങ്കിങില്‍ തുടര്‍ച്ചയായ രണ്ടാംവര്‍ഷവും മികച്ച 300 യൂണിവേഴ്‌സിറ്റികളില്‍ ഇടംനേടാനായതില്‍ അഭിമാനമുണ്ടെന്ന്് ക്യുയു പ്രസിഡന്റ് ഡോ.ഹസന്‍ അല്‍ദെര്‍ഹം പറഞ്ഞു. 1977ല്‍ രൂപകൃതമായതുമുതല്‍ അക്കാഡമിക്, ഗവേഷണ മേഖലകളില്‍ മികവു പുലര്‍ത്താന്‍ യൂണിവേഴ്‌സിറ്റിക്കായിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

റമദാനില്‍ മതപരമായ പരിപാടികള്‍ വിദൂരമായി നടത്തുമെന്ന് മന്ത്രാലയം

കോവിഡ് പരിശോധന: ഗസക്ക് ആരോഗ്യ സഹായവുമായി ക്യുആര്‍സിഎസ്