in

ഖത്തര്‍ യൂണിവേഴ്‌സിറ്റി അണുവിമുക്തമാക്കി

ദോഹ: കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഖത്തര്‍ യൂണിവേഴ്‌സിറ്റിയുടെ കെട്ടിടങ്ങളും സൗകര്യങ്ങളും അണുവിമുക്തമാക്കി. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ചാണ് ശുചീകരണ അണുവിമുക്തമാക്കല്‍ കാമ്പയിന്‍.
ഏപ്രില്‍ അഞ്ചിനാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.
കാമ്പസിലെ വിവിധ സ്ട്രീറ്റുകള്‍, ഭരണനിര്‍വഹണ കെട്ടിടങ്ങള്‍, വിവിധ കോളേജുകള്‍, ഗവേഷണ കേന്ദ്രങ്ങള്‍, ലൈബ്രറി, കാര്‍ പാര്‍ക്കിങ് ഏരിയകള്‍ എന്നിവയെല്ലാം അണുവിമുക്തമാക്കി. കൊറോണ വൈറസിനെ നിയന്ത്രണ വിധേയമാക്കാന്‍ രാജ്യം സ്വീകരിച്ച നടപടികള്‍ക്ക് അനുസൃതമായാണ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ സഹകരത്തോടെ അണുവിമുക്തമാക്കല്‍ കാമ്പയിന്‍ നടത്തുന്നതെന്ന് ഖത്തര്‍ യൂണിവേഴ്‌സിറ്റി ഫെസിലിറ്റീസ് ആന്റ് ജനറല്‍ സര്‍വീസസ് ഡയറക്ടര്‍ എന്‍ജിനിയര്‍ ഫെതായിസ് പറഞ്ഞു.
പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചതുമുതല്‍ സമൂഹത്തിന്റെ സുരക്ഷക്കായി എല്ലാ മുന്‍കരുതല്‍ നടപടികളും നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നു.

വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഭരണനിര്‍വഹണ ജീവനക്കാര്‍ എന്നിവരുടെയെല്ലാം സുരക്ഷയും ആരോഗ്യപരിപാലനവും ഉറപ്പാക്കുന്നുണ്ട്.
നടപടികളുടെ ഭാഗമായി ഭരണനിര്‍വഹണ, അക്കാദമിക് ജീവനക്കാര്‍ക്കു മാത്രമെ കാമ്പസിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളു. അതേസമയം വിദ്യാര്‍ഥികള്‍ വിദൂര പഠനരീതിയിലൂടെ വീടുകളില്‍നിന്ന് പഠനം തുടരുകയാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ജയിലുകളിലും തടങ്കല്‍ കേന്ദ്രങ്ങളിലും കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തി

മങ്കട കെഎംസിസി റമദാന്‍ കിറ്റുകള്‍ വിതരണം ചെയ്യും