in

തീവ്രവാദ പട്ടികയില്‍ നിന്നും സുഡാനെ നീക്കണമെന്ന് ഖത്തര്‍

ദോഹ: സുഡാനെതിരെയുള്ള എല്ലാ സാമ്പത്തിക ഉപരോധങ്ങളും നീക്കണമെന്ന് ഖത്തര്‍. തീവ്രവാദത്തിനെ സ്‌പോണ്‍സര്‍ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍നിന്നും സുഡാനെ നീക്കം ചെയ്യണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാനുള്ള സുഡാന്റെ ശേഷിയെ തടസ്സപ്പെടുത്തുന്ന എല്ലാ നിയന്ത്രണങ്ങളും സാമ്പത്തിക ഉപരോധങ്ങളും നീക്കം ചെയ്യണമെന്നാണ് ഖത്തറിന്റെ ആവശ്യം. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്ഥിരത, സുരക്ഷ, വികസനം എന്നിവയിലേക്ക് നയിക്കാനുതകുന്ന ശാശ്വതവും നീതിയുക്തവും സമഗ്രവുമായ സമാധാനത്തില്‍ എത്തിച്ചേരാനുള്ള സുഡാന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെയും ഖത്തര്‍ സ്വാഗതം ചെയ്തു. ജനീവ യുഎന്‍ ഓഫീസിലെ ഖത്തര്‍ മിഷന്റെ സെക്കന്റ് സെക്രട്ടറി അബ്ദുല്ല അല്‍സുവൈദിയാണ് ഇക്കാര്യത്തില്‍ ഖത്തര്‍ നിലപാട് വ്യക്തമാക്കിയത്.
സുഡാന്‍ ജനത സുസ്ഥിര സമാധാനവും സുസ്ഥിരതയും വികസനവും ആസ്വദിക്കാന്‍ അര്‍ഹരാണെന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ സുഡാനിലെ മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും ഖത്തറിന്റെ താല്‍പ്പര്യം അല്‍ സുവൈദി ഊന്നിപ്പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ലോകകപ്പിനായി മികച്ച രീതിയിലുള്ള തയാറെടുപ്പ്: ഫെലിക്‌സ് സാഞ്ചസ്‌

എച്ച്എംസിയുടെ സാറ്റലൈറ്റ് കേന്ദ്രത്തില്‍ അടിയന്തര പരിചരണ സേവനങ്ങള്‍