in

ഉപരോധ രാജ്യങ്ങളുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഖത്തര്‍

അംബാസഡര്‍ അലി ഖല്‍ഫന്‍ അല്‍മന്‍സൂരി

ദോഹ: ഉപരോധ രാജ്യങ്ങളുടെ വംശീയവും വിവേചനപരവുമായ മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഖത്തര്‍ യുഎന്നില്‍ ആവശ്യപ്പെട്ടു.
കുറ്റക്കാര്‍ക്കുമേല്‍ ഉത്തരവാദിത്വമുണ്ടായിരിക്കണം. ഇരകള്‍ക്കു നഷ്ടപരിഹാരം ഉറപ്പാക്കണം. ഇത്തരം ഉപരോധങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികളുണ്ടാകണമെന്നും യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പൊതുചര്‍ച്ചയില്‍ പങ്കെടുക്കവെ ജനീവ യുഎന്‍ ഓഫീസിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ അലി ഖല്‍ഫന്‍ അല്‍മന്‍സൂരിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
ഖത്തറിനും അതിലെ പൗരന്മാര്‍ക്കും എതിരെ ഉപരോധ രാജ്യങ്ങള്‍ സ്വീകരിച്ച വംശീയ വിവേചനപരമായ നടപടികള്‍ക്ക് മൂന്ന് വര്‍ഷം പിന്നിട്ടു.
ഉപരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും തുടരുന്നു. അന്യായ ഉപരോധത്തിന്റെ തുടക്കംമുതല്‍ പന്ത്രണ്ടിലധികം അടിസ്ഥാന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് 4000ലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്.
വിദ്യാഭ്യാസത്തിനുള്ള അവകാശം, ആരോഗ്യം, അഭിപ്രായ സ്വാതന്ത്ര്യം, മതപരമായ ആചാരങ്ങള്‍ എന്നിവ പോലുള്ള മറ്റ് അടിസ്ഥാന അവകാശങ്ങളെയെല്ലാം ബാധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

അമാനുല്ല വടക്കാങ്ങരയുടെ മാതാവ് നിര്യാതയായി

ജീവനക്കാര്‍ക്ക് ചാര്‍ട്ടേര്‍ഡ് വിമാനം ഒരുക്കി റൊട്ടാന ഗ്രൂപ്പ്‌