in ,

ജിസിസി പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ആഗ്രഹിക്കുന്നതായി ഖത്തര്‍

ആഗോള സുരക്ഷാ ഫോറം 2020ല്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനി സംസാരിക്കുന്നു

ദോഹ: സുസ്ഥിര ഗള്‍ഫ് സഹകരണ കൗണ്‍സിലിനായി(ജിസിസി) ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ആഗ്രഹവും താല്‍പര്യവും ഖത്തര്‍ ആവര്‍ത്തിച്ചു. ആഗോള സുരക്ഷാ ഫോറം 2020ല്‍ പങ്കെടുക്കവെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയാണ് ഖത്തര്‍ നിലപാട് വ്യകതമാക്കിയത്. ഉപരോധ രാജ്യങ്ങളുമായി ക്രിയാത്മകമായി ഇടപഴകുന്നതിനും എല്ലാവര്‍ക്കും ന്യായയുക്തമായ പരിഹാരത്തിലേക്കെത്തുന്നതിനുമായി നല്ല ഉദ്ദേശങ്ങളും വിശ്വാസവുമാണ് ഖത്തറിനുള്ളത്. സുസ്ഥിര ജിസിസി ഭാവിക്കായി പരിഹാരം കണ്ടെത്താന്‍ ഖത്തര്‍ ആഗ്രഹിക്കുന്നു. ഈ പ്രക്ഷുബ്ധമായ സമയത്ത് ഇത് ആവശ്യമാണ്. പ്രസിഡന്റ് ട്രംപിന്റെയോ പ്രസിഡന്റ് ബൈഡന്റെയോ ആരുടെ കീഴിലാണെങ്കിലും ഏതൊരു പരിഹാരത്തിന്റെയും അടിസ്ഥാനം തര്‍ക്കത്തില്‍പ്പെട്ട രാജ്യങ്ങളുടെ നല്ല ഉദ്ദേശ്യവും നല്ല വിശ്വാസവുമായിരിക്കണം. ഈ പ്രതിസന്ധിയില്‍ വിജയികളാരും ഇല്ലെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്. ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുമ്പോള്‍ എല്ലാവരും വിജയികളാകും. പ്രതിസന്ധിയുടെ ഏകഫലം മേഖലയില്‍ കൂടുതല്‍ അസ്ഥിരതയെന്നതാണ്- വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു. ഭാവിയെക്കുറിച്ചും ജനങ്ങളെക്കുറിച്ചും ഗൗരവമുള്ളവരാണെങ്കില്‍, പ്രതിസന്ധിക്ക് ന്യായമായ തീരുമാനത്തിലെത്തേണ്ടതുണ്ടെന്നാണ് കരുതുന്നത്. ഉപരോധ രാജ്യങ്ങള്‍ക്കെതിരെ ഖത്തര്‍ ശത്രുതാപരമായ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. യുഎസു
തെരഞ്ഞെടുപ്പിനുശേഷമുള്ള ഖത്തറിന്റെ ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, യുഎസുമായുള്ള ഖത്തറിന്റെ ബന്ധം തന്ത്രപരമാണെന്നും 45ലധികം വര്‍ഷമായി ശക്തമായ അടിത്തറയുള്ളതുമാണെന്ന് മറുപടി നല്‍കി. യുഎസ് നയം നമ്മുടെ മേഖലയെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ബാധിക്കുന്നതാണ്. ഈ മേഖലയില്‍ കൂടുതല്‍ സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് യുഎസ് ഭരണകൂടങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും ശൈഖ് മുഹമ്മദ് പറഞ്ഞു. ഭരണമാറ്റത്തിനുശേഷം പുതിയ ഭരണകൂടവുമായി പ്രവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ പങ്കാളിത്തം തുടര്‍ന്നും കെട്ടിപ്പെടുക്കും. പ്രസിഡന്റ് ആരാണെന്നത് യുഎസുമായുള്ള ഖത്തറിന്റെ ബന്ധത്തെ ബാധിക്കില്ല. യുഎസിലെ എല്ലാ സ്ഥാപനങ്ങളുമായും ഖത്തര്‍ ശക്തമായ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. ഉപരോധം ആരംഭിച്ചശേഷം കഴിഞ്ഞവര്‍ഷങ്ങളില്‍ ട്രംപ് ഭരണകൂടവുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ചില തെറ്റായ വിവരങ്ങളും തെറ്റായ ആശയവിനിമയങ്ങളു കാരണം ആദ്യഘട്ടത്തില്‍ ഭരണകൂടവുമായി മികച്ചതല്ലാത്ത തുടക്കമായിരുന്നെങ്കിലും ഖത്തറിനെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് വിശദീകരിച്ചു- ശൈഖ് മുഹമ്മദ് വിശദീകരിച്ചു. അന്തരിച്ച കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹിന്റെ മധ്യസ്ഥ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായും പുതിയ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് ഈ ശ്രമങ്ങള്‍ തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും നടത്തിയ വളരെ ശക്തവും സുപ്രധാനവുമായ നീക്കം തങ്ങള്‍ കണ്ടതായും അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ക്വാറന്റൈനും എന്‍ട്രി പെര്‍മിറ്റും ആവശ്യമില്ല; മാലിദീവ്‌സില്‍ അവധിക്കാലം ചെലവഴിക്കാം

ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ക്യാമ്പ് 21ന്