in

ചരിത്രത്തിലെ എക്കാലത്തെയും മികച്ച ലോകകപ്പായിരിക്കും ഖത്തറിലേത്: കാല്‍ഡെറോണ്‍

റാമോണ്‍ കാല്‍ഡെറോണ്‍

ദോഹ: ചരിത്രത്തിലെ എക്കാലത്തെയും മികച്ച ലോകകപ്പ് സംഘടിപ്പിക്കുന്നതില്‍ നിന്നും ഖത്തറിനെ തടയാന്‍ ഒന്നിനുമാകില്ലെന്ന് വിഖ്യതാ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിന്റെ മുന്‍ പ്രസിഡന്റ് റാമോണ്‍ കാല്‍ഡെറോണ്‍. ഖത്തറിന്റെ പ്രതിബദ്ധതയെയും സുസ്ഥിരതയെയും അദ്ദേഹം പ്രശംസിച്ചു. ഇപ്പോഴത്തെ കൊറോണ വൈറസ്(കോവിഡ്) മഹാമാരി പോലും ചരിത്രത്തിലെ എക്കാലത്തെയും മികച്ച ലോകകപ്പ് സംഘടിപ്പിക്കുന്നതില്‍ നിന്നും ഖത്തറിനെ തടയില്ലെന്ന് അദ്ദേഹം പറഞ്ഞു.
യുകെയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന കാല്‍ഡെറോണ്‍ അല്‍കാസ് ഡിജിറ്റലിനു നല്‍കിയ വീഡിയോ ചാറ്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഖത്തര്‍ ഈ മഹാമാരിയില്‍ നിന്ന് കൂടുതല്‍ ശക്തമായി മടങ്ങിവരുമെന്ന് മാത്രമല്ല, ചരിത്രത്തിലെ എക്കാലത്തെയും മികച്ച ലോകകപ്പ് സംഘടിപ്പിക്കുന്നതില്‍ നിന്ന് അവരെ ഒന്നും തടയില്ലെന്നും എനിക്ക് ഉറപ്പുണ്ട്- 68 കാരനായ കാല്‍ഡെറോണ്‍ സ്‌പെയിനില്‍ നിന്ന് സംസാരിക്കവെ വ്യക്തമാക്കി. രണ്ടാംലോക മഹായുദ്ധത്തിന്റെ നാളുകളില്‍ മുന്‍ യുകെ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ യുകെയിലെ ജനങ്ങളോടു പറഞ്ഞ കാര്യങ്ങള്‍ ഖത്തറിന്റെ കാര്യത്തില്‍ ബാധകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാറ്റിനെതിരെ പട്ടം ഉയര്‍ന്നു പറക്കുന്നുവെന്നാണ് ചര്‍ച്ചില്‍ പറഞ്ഞത്. ഖത്തരി ജനതക്ക് ഇത് നന്നായി ബാധകമാണെന്ന് ഞാന്‍ കരുതുന്നു. ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് ഖത്തറിനെ എങ്ങനെയെങ്കിലും തടയുന്നതിനും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനും മനപൂര്‍വം ദ്രോഹിക്കാനും ലക്ഷ്യമിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുണ്ടായ ക്ഷുദ്ര ആക്രമണങ്ങളെ ഖത്തരി ജനത ധൈര്യപൂര്‍വം നേരിട്ടു. അയല്‍രാജ്യങ്ങള്‍ അടിച്ചേല്‍പ്പിച്ച അന്യായമായ സാമ്പത്തിക ഉപരോധത്തെ മറികടക്കുന്നതിലും ഖത്തര്‍ വലിയ ഊര്‍ജസ്വലത പ്രകടിപ്പിച്ചു. ഈപ്രക്രിയ്യയില്‍ ഖത്തര്‍ എന്നത്തേക്കാളും ഐക്യം പ്രകടിപ്പിക്കുകയും ശക്തമായി ഉയര്‍ന്നുവരികയും ചെയ്തു- കാല്‍ഡെറോണ്‍ പറഞ്ഞു. ഖത്തര്‍ ജനസംഖ്യയിലും വലുപ്പത്തിലും ചെറിയ രാജ്യമാണെങ്കിലും ദൃഢനിനിശ്ചയം, സ്ഥിരോത്സാഹം, പ്രതിബദ്ധത നിലനിര്‍ത്തല്‍, വലിയ പദ്ധതികള്‍ വികസിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഭീമാകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് ഈ മഹാമാരിയില്‍ നിന്നും ഖത്തര്‍ ശക്്തമായി തിരിച്ചുവരുമെന്ന് തനിക്ക് ഉറപ്പുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വിവിധ രാജ്യങ്ങളില്‍ ഖത്തര്‍ ചാരിറ്റിയുടെ റമദാന്‍ പദ്ധതികള്‍ക്ക് തുടക്കമായി

ഏപ്രില്‍ 30നുള്ള ഇന്ത്യന്‍ എംബസി ഓപ്പണ്‍ഹൗസ് റദ്ദാക്കി